ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച ശാലീന സുന്ദരി ചാര്‍മിളയുടെ ഇന്നത്തെ ജീവിതം ദുരിത പൂര്‍ണമാണ്. അസ്ഥിരോഗത്തെത്തുടര്‍ന്ന് ചാര്‍മിളയെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് വിവരം. കില്‍പ്പുക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചാര്‍മിള ചികിത്സ തേടിയെത്തിയതെന്നും അവര്‍ അവിടെ ഒറ്റയ്ക്കാണെന്നും സഹായിക്കാന്‍ കൂടി ആരുമില്ലെന്നുമാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലാകെ ആരാധകരെ നേടിയ നടിയാണ് ചാര്‍മിള. ഒരു കാലത്ത് മലയാളത്തിലെ മുന്‍നിര നായികയായിരുന്നിട്ടു കൂടി ചാര്‍മിളയുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കി താരം തന്നെ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു.
ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ കൈപ്പിടിയില്‍ ഉണ്ടായിരുന്ന പലതും തനിയ്ക്ക് നഷ്ടപ്പെട്ടിരുന്നു. സിനിമയില്‍ തിളങ്ങി നിന്നിരുന്ന കാലത്ത് സമ്പദിച്ചതൊക്കെ തന്റെ ആര്‍ഭാട ജീവിതവും ദാമ്പത്യത്തിലെ തകര്‍ച്ചയും മൂലം നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ ജീവിക്കാന്‍ കഷ്ടപ്പെടുകയാണെന്നും താരം പറഞ്ഞിരുന്നു. ബാബു ആന്റണിയുമായുള്ള പ്രണയബന്ധം തകര്‍ന്നത് തന്നെ വല്ലാതെ തളര്‍ത്തിയെന്നും താരം പറഞ്ഞിരുന്നു.
1995ല്‍ നടന്‍ കിഷോര്‍ സത്യയെ വിവാഹം കഴിച്ചെങ്കിലും 1999ല്‍ ഇരുവരും വേര്‍പിരിഞ്ഞു. കിഷോര്‍ സത്യ തന്നെ ചതിച്ചെന്ന്ും ചാര്‍മിള പറഞ്ഞിരുന്നു. തുടര്‍ന്ന് 2006ല്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്ന രാജേഷിനെ വിവാഹം കഴിച്ചെങ്കിലും 2014 വരെയെ ആ ബന്ധം നീണ്ടു നിന്നുള്ളൂ. രാജേഷുമായുള്ള വിവാഹമോചനത്തിനു ശേഷം മകനോടൊപ്പം ചാര്‍മിള ജീവിച്ചു വരികയായിരുന്നു. രോഗബാധിതയായ അമ്മയും ചാര്‍മിളയക്കൊപ്പമാണ് കഴിയുന്നത്. വിക്രമാദിത്യന്‍ എന്ന സിനിമയിലൂടെ താരം വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ പിന്നീട് അധികം വേഷങ്ങള്‍ ലഭിച്ചില്ല. തമിഴ് നടന്‍ വിശാലാണ് ചാര്‍മിളയുടെ മകന്റെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത്.