സീരിയലുകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ചിലങ്ക. ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് സീരിയല്‍ കൂടെവിടെ ഉള്‍പ്പെടെ നിരവധി സീരിയലുകളിലാണ് താരം വേഷമിട്ടിട്ടുള്ളത്.
വിനയന് സംവിധാനം ചെയ്ത ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് ചിലങ്ക അഭിനയരംഗത്ത് അരങ്ങേറിയത്.
പിന്നീട് മിനിസ്ക്രീനിലേക്ക് കൂടുമാറുകയായിരുന്നു. ആത്മസഖി, മായാമോഹിനി തുടങ്ങിയ സീരിയലുകളില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ചിലങ്ക പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്.
ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. സോഷ്യല്‍മീഡിയയില്‍ സജീവസന്നിധ്യമാണ് ചിലങ്ക.
ഇപ്പോഴിതാ സീരിയല്‍ ലൊക്കേഷനില്‍ വെച്ച് തന്നോട് അപമര്യാദയായി പെരുമാറിയ സംവിധായകന്റെ കരണത്തടിച്ച നടിയുടെ വാര്‍ത്തയാണ് മാധ്യമങ്ങളില്‍ നിറയുന്നത്.
കനല്‍പ്പൂവ് എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വെച്ച് ടിഎസ് സജിക്കാണ് ചിലങ്കയുടെ കൈയ്യില്‍ നിന്ന് അടികിട്ടിയത്.
പല തവണ ലൊക്കേഷനില്‍ വെച്ച് അപമര്യാദയായി പെരുമാറിയ സംവിധായകനെ തല്ലേണ്ട അവസ്ഥയില്‍ വരെ എത്തുകയായിരുന്നു താരം എന്നാണ് വിവരം.
സംഭവത്തില്‍ ലൊക്കേഷനില്‍ സഹകരിച്ചവരുടെ ഓഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. സംവിധായകനെതിരെ നടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനെമെന്നും നടി പറഞ്ഞു. നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.