ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ ശാലീനസൗന്ദര്യത്തിന്റെ അവസാന വാക്കായിരുന്നു നടി ദേവയാനി.
ദേവതപ്പോലെ വന്ന് മലയാളികള്‍ അടക്കമുള്ള ആരാധകരുടെ മനം കീഴടക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
തമിഴിനെ പുറമേ മലയാളത്തിലും, തെലുങ്കിലും അവര്‍ അറിയപ്പെടുന്ന താരമായി. ഓരോ കുടുംബങ്ങളോടും വളരെ അടുത്ത് നില്ക്കുന്ന വേഷങ്ങളാണ് താരം ചെയ്തതില്‍ ഏറെയും.
അതുകൊണ്ട് തന്നെ കുടുംബപ്രേക്ഷകരുടെ പ്രത്യേക സ്നേഹം താരത്തിന് ലഭിക്കുകയും ചെയ്തു.
മുംബൈക്കാരിയായ ദേവയാനിയെ നെക്സ്റ്റ് ഡോര്‍ ഗേള്‍ ഇമേജിലാണ് ആരാധകര്‍ സ്നേഹിച്ചത്. കോയല്‍ എന്ന ഹിന്ദി സിനിമയിലായിരുന്നു ദേവയാനി ആദ്യം അഭിനയിച്ചത്.
എന്നാല്‍ ഈ സിനിമ റിലീസ് ചെയ്തില്ല. ഇതിനിടെ മറാത്തി സിനിമയിലും ബംഗാളി സിനിമയിലും ദേവയാനി അഭിനയിച്ചു.
മലയാളം സിനിമകളിലൂടെയാണ് ദേവയാനി തെന്നിന്ത്യയിലേക്ക് ചുവട് വെച്ചത്. നടിയുടെ ആദ്യ മലയാള സിനിമ കിന്നരിപ്പുഴയോരമായിരുന്നു. പിന്നീട് നിരവധി തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ദേവയാനി അഭിനയിച്ചു.
ഇപ്പോഴിതാ തന്റെ മക്കളെ മരണത്തില്‍ നിന്നും തിരിച്ചുകിട്ടിയതിന്റെ അനുഭവം പങ്കുവെക്കുകയാണ് ദേവയാനി. കലികാംപൈ ആണ് തന്റെ ഇഷ്ട ദൈവം.
വീട്ടില്‍ എപ്പോഴും ആഞ്ജനേയ സ്വാമിയെ പൂജിക്കാറുണ്ടെന്നും പ്രാര്‍ത്ഥിച്ചിട്ടേ വീട്ടില്‍ നിന്നും പുറത്തേക്ക് പോകാറുള്ളൂവെന്നും ഭക്ഷണം കഴിക്കാറുള്ളൂവെന്നും താരം പറയുന്നു.
തന്റെ രണ്ടാമത്തെ മകള്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നു. ദൈവത്തോട് പ്രാര്‍ത്ഥിച്ചോളൂ എന്നു പറഞ്ഞ് ഡോക്ടര്‍ കൈയ്യൊഴിഞ്ഞിരുന്നുവെന്നും അന്ന് തന്റെ മകളെ രക്ഷിച്ചത് ദൈവമാണെന്നും താന്‍ ശക്തമായി മകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുവെന്നും ഒരു ദിവസം കൊണ്ട് മകളുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ദേവയാനി പറയുന്നു.