തെന്നിന്ത്യന്‍ സിനിമ-സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദിവ്യ ശ്രീധര്‍. തമിഴ് സീരിയലുകളില്‍ കൂടിയാണ് താരം പ്രശസ്തയായി തീര്‍ന്നത്.
തമിഴ് സിനിമാ സീരിയല്‍ നടന് അര്‍ണവിനെ ആണ് നടിവിവാഹം കഴിച്ചിരിക്കുന്നത്. ഏതാണ്ട് ആറ് വര്‍ഷത്തോളമായി പ്രണയത്തില്‍ ആയിരുന്ന ഇരുവരും ഇക്കഴിഞ്ഞ ജൂണില്‍ ആണ് വിവാഹിതരായത്.
ദിവ്യ ശ്രീധര്‍ മതം മാറി ഇസ്ലാം മതം സ്വീകരിച്ച ശേഷമായിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാല്‍ ഇപ്പോഴിതാ ഭര്‍ത്താവ് അര്‍ണവിന് എതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുക ആണ് നടി.
കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവിന് എതിരെ നടി രംഗത്ത് എത്തിയത്. മറ്റൊരു സ്ത്രീയുമായി പ്രണയത്തില്‍ ആയ അര്‍ണവ് കുഞ്ഞിനെ ഗര്‍ഭഛിദ്രം നടത്താന്‍ തന്നെ മര്‍ദ്ദിച്ചുവെന്നാണ് ദിവ്യ ആരോപിക്കുന്നത്.
തന്റെ ഗര്‍ഭാവസ്ഥ ഇപ്പോള്‍ വളരെ അപകടകരമായ ഘട്ടത്തിലാണ് എന്ന് പറഞ്ഞ് ദിവ്യ രംഗത്ത് എത്തിയതോടെ ആണ് ഇരുവര്‍ക്കും ഇടയിലുള്ള പ്രശ്നം പുറത്തു വരുന്നത്.
ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞിട്ടും തന്നെ തല്ലിയെന്നും, അടിയേറ്റ് താഴെ വീണു എന്നും ദിവ്യ പറയുന്നു.
വയര്‍ അടിച്ചാണ് വീണത്. ഗര്‍ഭാവസ്ഥ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിയ്ക്കില്ല, അബോര്ഷന് ചെയ്യണം എന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്നാണ് താരം പറയുന്നത്.
അതേ സമയം അര്‍ണവ് തന്നെ ചതിക്കുകയായിരുന്നു എന്നും ദിവ്യ ശ്രീധര്‍ പറയുന്നു. മുസ്ലീം മതം സ്വീകരിക്കുക മാത്രമല്ല, തന്റെ സമ്പാദ്യം മുഴുവന്‍ അര്‍ണവിന് നല്‍കിയിരുന്നു എന്നും അര്‍ണവിന് ഇപ്പോള്‍ വര്‍ക്ക് ഒന്നും ഇല്ല എന്നും നടി പറയുന്നു.
അതു മാത്രമല്ല ഹന്‍സിക എന്ന സീരിയല്‍ നടിയുമായി അര്‍ണവ് പുതിയ ബന്ധം തുടങ്ങി എന്നും ആണ് നടി ആരോപിക്കുന്നത്.
ഹന്‍സികയും മുസ്ലിം ആണ് ഇവര്‍ രണ്ട് പേരും വിവാഹിതരാവാന്‍ പദ്ധതിയിടുന്നുണ്ട്, അതിനാലാണ് തന്നെ അകറ്റുന്നത് എന്നും ദിവ്യ ശ്രീധര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഇക്കാര്യങ്ങള്‍ എല്ലാം പൂര്‍ണമായും നിഷേധിച്ചു കൊണ്ട് അര്‍ണവ് കൗണ്ടര്‍ കംപ്ലൈന്റ് ഫയല്‍ ചെയ്തിട്ടുണ്ട്.
അടിച്ചു എന്നു പറയുന്ന ദിവസം താന്‍ ദിവ്യയെ കാണാന്‍ പോലും പോയിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ ഇതിനായി തെളിവായി ഹാജരാക്കാം. ഞാന്‍ ഭാര്യയെ മര്‍ദ്ദിച്ചിട്ടില്ല.
ചില ആണ് സുഹൃത്തുക്കളുടെ വാക്കുകള്‍ കേട്ട് അബോര്ഷന് നടത്താന്‍ വേണ്ടി ദിവ്യ കാണിക്കുന്ന നാടകമാണ് ഇതെന്നും അര്‍ണവ് ആരോപിക്കുന്നു.