മദ്യാപനം ഇന്നൊരു ഫാഷനായി മാറിയിരിക്കുകയാണ്. അതില്‍ സ്ത്രീ-പുരുഷഭേദമില്ല. മദ്യപാനത്തിന് അടിമയായവര്‍ കുടുംബത്തിനും സമൂഹത്തിനും ഭാരമാണ് താനും. സ്ത്രീകള്‍ മദ്യപിക്കുന്നത് തെറ്റായി കണ്ടിരുന്ന കാലത്ത് മദ്യപിച്ച് പ്രശ്‌നം സൃഷ്ടിച്ച ഒരുപിടി നായിക നടിമാര്‍ മലയാളത്തിലുണ്ട്. ഉര്‍വശി മുതല്‍ സീരിയല്‍താരം സംഗീത മോഹന്‍ വരെ ഉദാഹരണങ്ങള്‍. സിനിമയില്‍ പോലും ഒരു സിപ് എടുക്കുന്ന നായികയെ വല്ലാതെയാണ് കാണുക. അപ്പോള്‍പിന്നെ യഥാര്‍ഥ ജീവിതത്തിലെ കാര്യം പറയണോ.
കുറച്ചുവര്‍ഷം മുമ്പ് നിയമസഭ മന്ദിരത്തിലെ ഹാളില്‍ നടന്ന പരിപാടിയില്‍ മദ്യപിച്ചെത്തിയാണ് ഉര്‍വശി വാര്‍ത്തകളില്‍ നിറഞ്ഞത്. ഇടതുപക്ഷ വനിത സംഘടനയുടെ ഉദ്ഘാടന ചടങ്ങായിരുന്നു രംഗം. ഉദ്ഘാടക കൂടിയായ നടി മദ്യലഹരിയില്‍ എന്തൊക്കെയോ പുലമ്പിയതോടെ പരിപാടി കുളമായി. അന്നത്തെ നിയമസഭ സ്പീക്കറായിരുന്ന ശക്തന്‍നാടര്‍ ഉള്‍പ്പെടെയുള്ളവര്‍ വേദിയിലുണ്ടായിരുന്നു. എന്തായാലും സംഭവം വലിയ മാധ്യമവാര്‍ത്തയായി. ഇതിനുശേഷമാണ് മനോജ് കെ. ജയനുമായുള്ള വിവാഹബന്ധം വേര്‍പിരിയുന്നതും ഉര്‍വശി പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്നതും. ഇപ്പോള്‍ നല്ലൊരു കുടുംബിനിയാണ് അവര്‍.
മദ്യപിച്ച് പൊതുസ്ഥലത്ത് ഇറങ്ങുക മാത്രമല്ല മദ്യലഹരിയില്‍ വണ്ടിയോടിച്ച് കുഴപ്പമുണ്ടാക്കുകയും ചെയ്തിട്ടുണ്ട് സിനിമാ സീരിയല്‍ താരമായ സംഗീത മോഹന്‍. സംഭവത്തില്‍ സംഗീത മോഹനെ പോലീസ് അറസ്റ്റ് ചെയ്യുക വരെയുണ്ടായി. കൊച്ചി പാലാരിവട്ടത്തുവച്ചായിരുന്നു ആ സംഭവം. രാത്രി മദ്യപിച്ച് കാറോടിച്ച സംഗീത മറ്റൊരു വാഹനത്തില്‍ കാര്‍ കൊണ്ടിടിച്ചു. ചോദ്യം ചെയ്തവരെ ചീത്ത വിളിച്ചതോടെ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ സീരിയില്‍ സജീവമായിട്ടുള്ള സംഗീത പിന്നീട് ജീവിതരീതി പാടേ മാറ്റി.
താന്‍ മദ്യപിക്കുമെന്ന് പരസ്യമായി പറഞ്ഞ താരമാണ് ദേവി അജിത്ത്. എന്നാല്‍ നടി ഇപ്പോള്‍ ഒരുപാട് മാറി. മദ്യപാനം നിര്‍ത്തി. സോഷ്യല്‍ ഡ്രിങ്കിങ് ചെയ്യാറുള്ള ആളല്ല ദേവി അജിത്ത്. ഒറ്റക്കിരുന്ന് മാത്രമായിരുന്നു കുടി. ഇപ്പോള്‍ അതും നിര്‍ത്തി. മകള്‍ക്ക് വേണ്ടിയാണ് മദ്യപാനം നിര്‍ത്തിയതെന്നാണ് നടി പറയുന്നത്. ഇപ്പോള്‍ സിനിമയില്‍ കൂടുതല്‍ സജീവമാണ് ദേവി അജിത്ത്.