കുറഞ്ഞ ചിത്രങ്ങളിലൂടെത്തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ദുര്‍ഗ്ഗാ കൃഷ്ണ.
വിമാനം എന്ന സിനിമയിലൂടെ ആണ് താരത്തിന്റെ അരങ്ങേറ്റം.
പിന്നീട് ഏതാനും സിനിമകളില്‍ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ഉടല് എന്ന സിനിമയില്‍ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
പ്രേക്ഷക പ്രശംസയും രൂപകപ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഇത്.
സമൂഹമാധ്യമങ്ങളില്‍ താരം വളരെ സജീവമാണ്. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരെ അറിയിക്കാറുണ്ട്.
കഴിഞ്ഞദിവസം താരം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അമ്മയ്ക്ക് മൂക്കുത്തി ഇട്ടു കൊടുക്കുന്ന വീഡിയോ ആയിരുന്നു താരം പങ്കുവെച്ചത്.
ഇതിന് താഴെ ആയിരുന്നു ഒരു വ്യക്തിമോശം കമന്റ് ഇട്ടത്. അയാള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി താരം നല്‍കുകയും ചെയ്തു.
ഒറിജിനല്‍ അക്കൗണ്ടില്‍ നിന്നുമല്ല ഇയാള്‍ ഈ കമന്റ് ഇട്ടിരിക്കുന്നത്. ഫേക്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ ഈ കമന്റ് ഇട്ടത്.
ഇയാള്‍ മോശം പറഞ്ഞത് ആകട്ടെ നടിയെ അല്ല. നടിയുടെ അമ്മയെ ആണ് ഇയാള്‍ അശ്ലീല വാക്കുകള്‍ കൊണ്ട് അഭിസംബോധന ചെയ്തത്.
അതുകൊണ്ടുതന്നെ താരം ഇയാള്‍ക്ക് കണക്കിനു മറുപടി നല്‍കുകയും ചെയ്തു. ”ആരുടെയോ കോണ്ടം ലീക്ക് ആയി ഉണ്ടായ പ്രതിഭാസം. നിനക്ക് ഈ തൊട്ടിത്തരം തോന്നിയതില്‍ വലിയ അത്ഭുതം ഒന്നുമില്ല. ഇനി കമന്റ് ഇടാന്‍ അത്ര മുട്ടിനില്‍ക്കുകയാണെങ്കില്‍, നിന്റെ എവിടെയെങ്കിലും ഒക്കെ കുറച്ച് ഉറപ്പ് ഉണ്ടെങ്കില്‍, ഒറിജിനല്‍ അക്കൗണ്ട് ആയി വാ” ഇതായിരുന്നു താരം പ്രതികരിച്ചത്.
ആദ്യം നടിയുടെ കമന്റ് സ്ക്രീന്‍ഷോട്ട് മാത്രമായിരുന്നു പുറത്തു പോയത്. നിരവധി ആളുകള്‍ ആയിരുന്നു നടിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.
പിന്നെയാണ് ആദ്യം കമന്റ് ഇട്ട ഞരമ്പ് രോഗിയുടെ കമന്റ് എല്ലാവരും കാണുന്നത്. അത്രയും മോശമായ രീതിയില്‍ ആണ് ഇയാള്‍ നടിയുടെ അമ്മയെ അഭിസംബോധന ചെയ്തത്.
അതുകൊണ്ടുതന്നെ നടിയുടെ പ്രതികരണത്തില്‍ ഒരു പ്രശ്നവും ഇല്ല എന്നും അയാള്‍ അത് അര്‍ഹിക്കുന്നു എന്നുമാണ് മലയാളികള്‍ ഒന്നടങ്കം ഇപ്പോള്‍ പറയുന്നത്.