
കുഞ്ചാക്കോ ബോബന് നായകനായ ജമ്നാപ്യാരി എന്ന സിനിമയിലൂട മലയാളത്തിലെത്തിയ നടിയാണ് ഗായത്രി സുരേഷ്. പിന്നീട് നിരവധി സിനിമകളില്‍ താരം വേഷമിട്ടു.
2014ലെ ഫെമിന മിസ്സ് കേരള പീജിയന്റ് ജേതാവായ ഗായത്രി തൊട്ടടുത്ത വര്‍ഷം സിനിമയിലേക്ക് ക്ഷണിക്കപ്പെടുകയായിരുന്നു. താരത്തിന്റെ നിരവധി ഇന്റര്‍വ്യൂകള്‍ വൈറലായതിനാല്‍ ട്രോളന്മാരുടെ സ്ഥിരം ഇരയാണ് ഗായത്രി.
പല ഇന്റര്‍വ്യൂവില്‍ വിവാദപരമായ പ്രസ്താവനകള്‍ താരം നടത്തിയിട്ടുണ്ട്. താരത്തിന്റെ ഏറ്റവും വലിയ വിവാദമായ പ്രസ്താവനയായിരുന്നു, പ്രീ മാരിറ്റല്‍ ബന്ധം ഒരു തെറ്റല്ല എന്നുള്ളത്.
അതിനുശേഷം താരം മാറ്റി പറഞ്ഞു എന്നും സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മലയാളത്തിലെ ഒരു യൂട്യൂബ് ചാനല്‍ ആയ Be It Media ഗായത്രി സുരേഷ് മായി ഒരു അഭിമുഖം നടത്തുകയുണ്ടായി.
അവതാരകന്റെ ചോദ്യങ്ങള്‍ക്ക് പക്വതയോടെയായിരുന്നു താരത്തിന്റെ മറുപടി. സിനിമയിലെ ജീവിതവും അനുഭവവും ഒക്കെ വ്യക്തമായി ഗായത്രി വിശദീകരിച്ചു പറയുന്നുണ്ട്.
തന്റെ പഴയകാല വിവാദ പ്രസ്താവനയെ, ആവര്‍ത്തിച്ചുകൊണ്ട് അവതാരകന് പ്രി മാരിറ്റല്‍ ബന്ധത്തെ ക്കുറിച്ച് ചോദ്യം ചോദിക്കുകയുണ്ടായി. അതിനുത്തരമായി താരം തന്റെ പഴയ പ്രസ്താവന തന്നെയാണ് ഗായത്രി വീണ്ടും പറഞ്ഞത്.
പ്രീ മാരിറ്റല്‍ ബന്ധം ഒരു തെറ്റല്ല അതെങ്ങനെ ഒരു തെറ്റ് ആവുക. ഞാന്‍ ചെയ്യമെന്നോ ചെയ്യേണ്ടെന്നോ പറയുന്നില്ല, അതിനു പ്രോത്സാഹിപ്പിക്കുന്നില്ല.
പക്ഷേ അതൊരു തെറ്റ് അല്ലല്ലോ. അതിന്റെ പേരില്‍ ആരെയെങ്കിലും ശിക്ഷിക്കപ്പെടുമോ? അതില്ലല്ലോ പിന്നെങ്ങനെ അത് തെറ്റാവുക എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
ഇതുവരെ താരത്തിന്റെ മലയാള സിനിമകള്‍ മാത്രമാണ് പുറത്തുവന്നതെങ്കിലും, താരത്തിന്റെ തമിഴ് തെലുങ്ക് സിനിമകള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ചെന്നൈ RBS ബാങ്കിലെ ജോലിക്കാരിയായിരുന്നു താരം.