ഒരുകാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന നടിയായിരുന്നു ഗീത. എണ്‍പതുകളും തൊണ്ണൂറുകളുമായിരുന്നു ഗീതയുടെ സുവര്‍ണകാലം.
അക്കാലത്ത് മലയാളത്തില്‍ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമാവാന്‍ താരത്തിനു കഴിഞ്ഞു. മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പവും അന്നത്തെ ഹാസ്യ നിരയ്ക്ക് ഒപ്പവും ഗീത അഭിനയിച്ചിട്ടുണ്ട്.
തെലുങ്ക് നടി ആയിരുന്നെങ്കിലും മലയാളികള്‍ സ്വന്തം നാട്ടുകാരിയെ പോലെയാണ് ഗീതയെ ഇഷ്ടപ്പെട്ടിരുന്നത്.
പഞ്ചാഗ്നി, ലാല്‍സലാം തുടങ്ങി വാണിജ്യ പരമായ സിനിമകളിലും കലാമൂല്യമുള്ള ചിത്രങ്ങളിലും ഒരു പോലെ മികവ് തെളിയിച്ച നടി കൂടിയാണ് ഗീത.
ഇപ്പോഴും അമ്മ വേഷങ്ങളില്‍ സജീവ സാന്നിധ്യമാണ് ഗീത. തമിഴില്‍ വിജയ് അടക്കമുള്ള യുവ സൂപ്പര്‍താരങ്ങളുടെ അമ്മ വേഷത്തില്‍ ഗീത എത്തിയിട്ടുണ്ട്.
അതേ സമയം ഒരു തമിഴ് സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവം നടി അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.
പുതു പുതു അര്‍ത്ഥങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തില്‍ റഹ്മാന്റെ നായികയായി എത്തിയതിനെ കുറിച്ചാണ് നടി പറഞ്ഞത്. ഒരു പ്രണയ ചിത്രമായിരുന്നു അത് അതില്‍ ഭാര്യാഭര്ത്താക്കന്മാരായാണ് താനും റഹ്മാനും അഭിനയിക്കുന്നത്.
ചിത്രത്തില്‍ സ്ക്രിപ്റ്റില്‍ ഇല്ലാത്ത ഒരു രംഗം ഉണ്ടായിരുന്നു ആഹാരം കഴിക്കാനായി ഇരിക്കുന്ന സമയത്ത് താനും റഹ്മാനും തമ്മില്‍ വലിയ വഴക്ക്.
സീന്‍ ഷൂട്ട് ചെയ്യുന്നതിന്റെ ഇടയ്ക്ക് ദേഷ്യം കൊണ്ട് താന്‍ റഹ്മാന്റെ മുഖത്തേക്ക് തക്കാളി സോസ് ഒഴിക്കുന്നു.
ശരിക്കും ഇത് സ്ക്രിപ്റ്റില്‍ ഇല്ലാത്തത് കൊണ്ട് ആരും ഇക്കാര്യം പ്രതീക്ഷിച്ചില്ല അപ്പോള്‍ സംവിധായകന് പറഞ്ഞു റഹ്മാന്റെ മുഖത്ത് വീണ സോസ് നക്കി തുടയ്ക്കുകയും ഒപ്പം ഒരു ഉമ്മയും കൊടുക്കണമെന്ന് താന്‍ ഈ കാര്യത്തില്‍ ഒന്ന് മടിച്ചു.
എന്നാല്‍ ഒരു ഭര്‍ത്താവിനെ സ്നേഹം കൊണ്ട് ഭാര്യക്ക് കീഴ്പ്പെടുത്താന്‍ കഴിയൂ എന്നും അങ്ങനെ ചെയ്താല്‍ ഭര്‍ത്താവിന്റെ പിണക്കം മാറും എന്നും പറഞ്ഞ് സംവിധായകന് തന്നെ നിര്‍ബന്ധിച്ചുവെന്നും ഗീത പറയുന്നു.