തെലുങ്ക് സിനിമാ താരസംഘടനയുടെ തെരഞ്ഞെടുപ്പിനെ സംഘര്‍ഷം.മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനിലേക്ക് ഞായറാഴ്ച നടന്ന വോട്ടെടുപ്പിനിടെയാണ് സംഘര്‍ഷമുണ്ടായത്.
പ്രകാശ് രാജും വിഷ്ണു മാഞ്ചുവും നയിക്കുന്ന പാനലുകളാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. പ്രകാശ്രാജിന്റെ പാനലില്‍ നിന്ന് ഹേമ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചിരുന്നു.
നടന് ശിവ ബാലാജി വിഷ്ണു മാഞ്ചിയുടെ പാനലില്‍ നിന്നും ട്രഷറര്‍ സ്ഥാനത്തേക്കും മല്‍സരിച്ചു. വോട്ട് ചെയ്യാന്‍ നില്‍ക്കുന്നതിനിടെ ഹേമ, ശിവ ബാലാജിയുടെ കയ്യില്‍ കടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായിരുന്നു.
അക്രമത്തിനിടെ ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശിവ ബാലാജി ഇടയ്ക്കുകയറിയപ്പോള് സംഭവിച്ചതാണെന്നാണ് ഹേമ വിശദീകരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ പ്രകാശ് രാജിന്റെ പാനല്‍ തോറ്റു. വിഷ്ണു മാഞ്ചിയുടെ പാനലാണ് വിജയിച്ചത്. വിഷ്ണു പ്രസിഡന്റായി ചുമലയേല്‍ക്കുകയും ചെയ്തു.
തോല്‍വിക്ക് പിന്നാലെ, സംഘടനയില്‍ പ്രാദേശിക വാദം ശക്തമാണെന്ന് ആരോപിച്ച് പ്രകാശ് രാജ് രാജിവെക്കുകയും ചെയ്തു.