ക​ല്പ​ന ഓ​ർ​മ​യാ​യി​ട്ട് എ​ട്ട് വ​ർ​ഷം

മ​ല​യാ​ള സി​നി​മ​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ന​ടി ക​ല്പ​ന വി​ട​വാ​ങ്ങി​യി​ട്ട് ഇ​ന്ന് 8 വ​ർ​ഷം. 2016 ജ​നു​വ​രി 25ന് ​പു​ല​ർ​ച്ചെ​യാ​ണ് മ​ല​യാ​ളി​ക​ളെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ക​ല്പ​ന​യു​ടെ മ​ര​ണ​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത്. ഷൂ​ട്ടിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ദ​രാ​ബാ​ദി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ക​ല്പ​ന​യെ രാ​വി​ലെ ഹോ​ട്ട​ലി​ൽ ബോ​ധ​ര​ഹി​ത​യാ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ മ​ര​ണ​കാ​ര​ണം.

മു​ന്നൂ​റി​ലേ​റെ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച ക​ല്പ​ന​യ്ക്ക് ‘ത​നി​ച്ച​ല്ല ഞാ​ൻ’ എ​ന്ന സി​നി​മ​യി​ലെ പ്ര​ക​ട​ന​ത്തി​ന് മി​ക​ച്ച സ​ഹ​ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ല്പ​ന​യു​ടെ ഹാ​സ്യ​ക​ഥാ​പാ​ത്ര​ങ്ങ​ൾ മ​ല​യാ​ളി​ക​ൾ​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ല.

1965 ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ജ​നി​ച്ച ക​ല്പ​ന സി​നി​മ​യി​ൽ ബാ​ല​താ​ര​മാ​യാ​ണ് എ​ത്തി​യ​ത്. ഹാ​സ്യം മാ​ത്ര​മ​ല്ല മി​ക​ച്ച സ്വ​ഭാ​വ ന​ടി​യാ​യും വെ​ള്ളി​ത്തി​ര​യി​ൽ താ​രം നി​റ​ഞ്ഞു​നി​ന്നു. മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് ഒ​രു​ക്കി​യ ചാ​ർ​ലി​യാ​ണ് ക​ല്പ​ന​യു​ടെ അ​വ​സാ​ന ചി​ത്രം.

നാ​ട​ക​പ്ര​ർ​ത്ത​ക​രാ​യ വി​.പി. നാ​യ​രും വി​ജ​യ​ല​ക്ഷ്മി​യു​മാ​ണ് ക​ല്പ​ന​യു​ടെ മാ​താ​പി​താ​ക്ക​ൾ. പ്ര​മു​ഖ ന​ടി​ക​ളാ​യ ഉ​ർ​വ​ശി, ക​ലാ​ര​ഞ്ജി​നി എ​ന്നി​വ​ർ സ​ഹോ​ദ​രി​മാ​രാ​ണ്. ക​മ​ൽ റോ​യ്, പ്രി​ൻ​സ് എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ന്മാ​ർ. 1983ൽ ​ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നാ​യ അ​നി​ൽ​കു​മാ​റി​നെ ക​ല്പ​ന വി​വാ​ഹം ക​ഴി​ച്ചു. തു​ട​ർ​ന്ന് 2012 ൽ ​ഇ​രു​വ​രും വി​വാ​ഹ മോ​ചി​ത​രാ​വു​ക​യും ചെ​യ്തു.

Related posts

Leave a Comment