സിനിമാതാരങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട എന്തും ആരാധകര്‍ക്ക് കൗതുകകരമാണ്. അവരുടെ പഴയ ചിത്രങ്ങള്‍ തേടിപ്പിടിക്കുന്നതും ചിലരുടെ ഹോബിയാണ്.”ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങള്‍ പണവുമായി ബന്ധപ്പെട്ടതല്ല, അവ ഓര്‍മ്മകളും നിമിഷങ്ങളുമാണ്. ഓര്‍മ്മകള്‍ ഉണ്ടാക്കുന്നത് ഒരിക്കലും അവസാനിപ്പിക്കരുത്. ആളുകള്‍ വരുന്നു, പോകുന്നു.. പക്ഷെ ഓര്‍മ്മകള്‍ അവശേഷിക്കുന്നു..” മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ നായികയായി അഭിനയിച്ച നടിയുടേതാണ് ഈ വാക്കുകള്‍. ഇന്‍സ്റ്റഗ്രാമില്‍ തന്റെ ബാല്യകാല ചിത്രം പങ്കുവയ്ക്കുമ്പോഴാണ് നടി ഇങ്ങനെ കുറിച്ചത്. ആരെന്ന് ആലോചിച്ച് തല പുകയ്ക്കേണ്ട നടി കനിഹയുടേതാണ് ആ ചിത്രം.
മമ്മൂട്ടിയുടെ പഴശ്ശിരാജയില്‍ തുടങ്ങി തുടര്‍ന്ന് ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നായികയാണ് കനിഹ. ഭാഗ്യദേവത, സ്പിരിറ്റ് തുടങ്ങി കനിഹയെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കിയ ഒട്ടേറെ ചിത്രങ്ങളുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. മോഡലിംഗിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന താരമാണ് കനിഹ. കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ട് പോവുന്ന നടി.
മുന്‍ നടന് ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാ കൃഷ്ണനാണ് കനിഹയുടെ ഭര്‍ത്താവ്. 2008 ജൂണ്‍ പതിനഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി പ്രവര്‍ത്തിക്കുകയാണ് രാധാകൃഷ്ണന്. ഇരുവര്‍ക്കും സായി റിഷി എന്നൊരു മകനുമുണ്ട്. 2010 ലായിരുന്നു മകന് ജനിച്ചത്.
1999 ലെ മിസ്സ് മധുരയായി തെരഞ്ഞെടുക്കപ്പെട്ട കനിഹ 2001ലെ മിസ്സ് ചെന്നൈ മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടി. മോഡലിംഗ് രംഗത്തുണ്ടായിരുന്ന കനിഹയെ സംവിധായകനായ സൂസി ഗണേശനാണ് വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ തമിഴ് ചിത്രം ഫൈവ് സ്റ്റാറില്‍ നായികയായി അവസരം കൊടുത്തു. പിന്നീട് തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ അഭിനയിച്ചിരുന്ന കനിഹ എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. അതിന് ശേഷമായിരുന്നു നടിയുടെ വിവാഹം. മലയാളത്തില്‍ ശ്രദ്ധേയമായ കനിഹയുടെ സിനിമകളെല്ലാം വിവാഹശേഷമുള്ളതായിരുന്നു.
ശേഷം മൈ ബിഗ് ഫാദര്‍, ദ്രോണ, ക്രിസ്ത്യന്‍ ബ്രദേഴ്സ്, കോബ്ര, സ്പീരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, തുടങ്ങി ഒത്തിരി അഭിനയ പ്രധാന്യമുള്ള സിനിമകളില്‍ കനിഹ പ്രത്യക്ഷപ്പെട്ടു. മമ്മൂട്ടി ചിത്രം മാമാങ്കത്തിലും കനിഹ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എന്തായാലും ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.