നടി,അവതാരക തുടങ്ങിയ നിലകളില്‍ പ്രശസ്തയായ താരമാണ് കവിത നായര്‍. നിരവധി സീരിയലുകളിലും സിനിമകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും നടിയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഇതു കൂടാതെ ഒരു എഴുത്തുകാരി കൂടെയാണ് കവിതാ നായര്‍.
കവയത്രിയും ചെറുകഥാകൃത്തും കൂടെയായ കവിത തന്റെ ചെറുകഥകള്‍ ചേര്‍ത്ത് ഒരു പുസ്തകമായി അടുത്തിടെ പ്രസീദ്ധീകരിച്ചിരുന്നു.
സുന്ദരപതനങ്ങള്‍ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. ഇരുപതു ചെറുകഥകള്‍ അടങ്ങിയ പുസ്തകത്തിന് ആമുഖം എഴുതിയത് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ആയിരുന്നു.
അതിനു കാരണം പുലിമുരുകന് എന്ന സിനിമയായിരുന്നു എന്നാണ് കവിത പറയുന്നത്. ആ സാഹചര്യത്തെക്കുറിച്ച് കവിത പറയുന്നതിങ്ങനെ…ഞാന്‍ ബാംഗ്ലൂരില്‍ നിന്നു നാട്ടില്‍ വരുന്ന സമയം എഴുതിയത് എല്ലാം കൂടെ ഒരു ഫയലില്‍ സെറ്റ് ചെയ്തു എടുത്തു.
എറണാകുളത്തു എനിക്ക് ഒരു ഷൂട്ട് ഉണ്ടായിരുന്നു. പുലിമുരുകന്റെ ഷൂട്ട് അപ്പോള്‍ ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുകയായിരുന്നു. ഞാന്‍ അവിടെ ചെന്നു ലാലേട്ടനെ ഒന്ന് കാണാമെന്നു വിചാരിച്ചു. എന്റെ ആദ്യ സിനിമകളില്‍ ഒന്ന് ലാലേട്ടന് ഒപ്പമായിരുന്നു.
അന്ന് ആ സെറ്റില്‍ പുസ്തകങ്ങളെ കുറിച്ച് അദ്ദേഹം ഒരുപാട് സംസാരിക്കുമായിരുന്നു. അത് കൊണ്ടാണ് അദ്ദേഹത്തിന് ഞാന്‍ എഴുതിയ കവിത കൊടുക്കാം എന്ന് വിചാരിച്ചത്. അദ്ദേഹം അത് വായിക്കാം എന്ന് പറഞ്ഞു വാങ്ങി വച്ചു.
പിന്നീട് പുലിമുരുകന് അടുത്ത ഷെഡ്യൂളില്‍ ഏതോ ഒരു കാട്ടില്‍ ആയിരുന്നു ലൊക്കേഷന്‍. അവിടെയാണെങ്കില്‍ മൊബൈല്‍ നെറ്റ് വര്‍ക്കുമില്ല. അതുകൊണ്ടാകും ലാലേട്ടന് ഞാന്‍ എഴുതിയത് വായിച്ചു.
മൊബൈലില്‍ റേഞ്ച് കിട്ടുന്ന സ്ഥലം എത്തിയപ്പോള്‍ എന്നെ വിളിച്ചു അഭിനനന്ദിച്ചു. ഞാന്‍ ഞെട്ടിപ്പോയി. ഒപ്പം ഈ പുസ്തകത്തിന് ഒരു ആമുഖം ഞാന്‍ എഴുതിക്കോട്ടെ എന്ന് എന്നോട് ചോദിച്ചു. കവിത നായര്‍ പറയുന്നു.