ഇസ്ലാമാബാദ്:പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ പ്രമുഖ നാടക നടി കിസ്മത് ബേയ്ഗെന്ന വെടിയേറ്റു മരിച്ചതില്‍ ദുരൂഹത. കഴിഞ്ഞദിവസം ഒരു പരിപാടി കഴിഞ്ഞ് ഡ്രൈവര്‍ക്കും സഹായിക്കും ഒപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലും കാറിലുമായി വന്ന അജ്ഞാതരായ തോക്കുധാരികള്‍ വാഹനം തടഞ്ഞുനിര്‍ത്തി ഇവര്‍ക്കുനേരെ വെടിവയ്ക്കുകയായിരുന്നു.
ഇവരുടെ മൃതദേഹത്തില്‍ നിന്നും 12ഓളം വെടിയുണ്ടകള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. വെടിയേറ്റ് വീണ നടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അനിയന്ത്രിതമായി രക്തം ശരീരത്തില്‍ നിന്നും വാര്‍ന്നു പോയതാണ് മരണകാരണം. ആക്രമണത്തില്‍ വാഹനത്തില്‍ നടിക്കൊപ്പം ഉണ്ടായിരുന്ന ഡ്രൈവര്‍ക്കും പരിക്കേറ്റു.
സംഭവം വളരെ ആസൂത്രിതമായി നടപ്പിലാക്കിയതാണെന്നും നടി പരിപാടി കഴിഞ്ഞ് സ്റ്റേജ് വിട്ടപ്പോള്‍ തന്നെ പിന്തുടര്‍ന്ന സംഘമാണ് കൊലയ്ക്ക് പിന്നിലെന്നും പൊലീസ് പറയുന്നു. ആക്രമണത്തിനു പിന്നില്‍ ബേയ്ഗെന്നയുമായി തെറ്റിയ മുന്‍ കാമുകനാണെന്നാണു പോലീസ് സംശയിക്കുന്നത്.