സ്ത്രീകള്‍ക്കെതിരേ യൂട്യൂബിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ വ്യക്തിയെ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും പിന്തുണയുമായി പലരും രംഗത്തെത്തുന്നുണ്ട്. ഇപ്പോള്‍ ഈ മൂന്നു സ്ത്രീകളെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ലിസി.
ചില ക്രിമിനലുകള്‍ മാത്രമാണ് ഇത്തരം അശ്ലീല പരിപാടികള്‍ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുതെന്നും, മാന്യന്മാര് എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന് സ്വന്തം അനുഭവത്തില്‍ പറയാന്‍ കഴിയുമെന്നും ലിസി ചൂണ്ടിക്കാട്ടുന്നു.
ലിസിയുടെ കുറിപ്പ് ഇങ്ങനെ…’മൂന്ന് സ്ത്രീകളുടെ ശക്തമായ ചുവടുവയ്പ്പ്, സമൂഹത്തിനുവേണ്ടിയുള്ള അതിഭീമമായ ഈ ചുവടുവയ്പ്പിനെ പ്രതീക്ഷയോടെ കാണുന്നു.
സമൂഹ മാധ്യമങ്ങള്‍ വഴി വിഷം കുത്തിവയ്ക്കുന്ന വിചിത്രം സ്വഭാവമുള്ളരും സമര്‍ത്ഥരെന്ന് നടിക്കുന്ന ക്രിമിനലുകളും മഹാമാരിയായി തീര്‍ന്നിരിക്കുകയാണ്.
സ്ത്രീകളോട് പ്രത്യേകിച്ചും പെണ്‍കുട്ടികളോടാണ് ഇത്തരം നീക്കങ്ങള്‍. ഇത്തരക്കാര്‍ വാരിയെറിയുന്ന ചെളി സമൂഹത്തിലെ ഭൂരിപക്ഷത്തിലേക്കല്ല, മറിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയിലാണ് ചെന്നുവീഴുന്നത്.
മാര്‍ഗദര്‍ശികളെന്നും ധീരന്മാരെന്നും സ്വയം കരുതുന്ന ഇത്തരം ഭ്രാന്തന്മാരാല് യുട്യൂബും മറ്റും സമൂഹമാധ്യമങ്ങളും നിറഞ്ഞുകഴിഞ്ഞിരിക്കുന്നു.
ഇനിയെങ്കിലും ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ സമൂഹത്തെയും എന്തിനേറെ നമ്മളെ തന്നെയും ഇത്തരക്കാര്‍ കാര്‍ന്നുതിന്നും. നമ്മുടെ നിയമ വ്യവസ്ഥ പരാജയമാണ്. ഇത്തരക്കാര്‍ക്കു നേരെ നിയമം കണ്ണടക്കുകയാണ്.
നിയമം ലംഘിക്കുക എന്നത് ആശാസ്യമല്ലെങ്കിലും ഈ ഒരു സാഹചര്യത്തില്‍ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചെയ്ത പ്രവര്‍ത്തി പ്രശംസനീയമാണ്. ഈ പ്രശ്നം സര്‍ക്കാരിനും സമൂഹത്തിനും മുന്നില്‍ കൊണ്ടുവരാന്‍ അവര്‍ക്കു കഴിഞ്ഞു.
എന്തായാലും ഇരയെ കുറ്റവാളിയും, കുറ്റവാളിയെ ഇരയും ആക്കി മാറ്റിമറിക്കുന്ന നിയമവിഭാഗത്തിലെ മജീഷ്യന്മാര്ക്ക് അഭിനന്ദനങ്ങള്‍. വാട്ട് ആന്‍ ഐഡിയ സര്‍ജി. ലിസി പറഞ്ഞു.