നിരവധി ആളുകളാണ് ഓണ്‍ലൈന്‍ ആപ്പുകളുടെ കെണിയില്‍ വീണ് പണവും മാനവും പോയവരായി ജീവിക്കുന്നത്.
ഇപ്പോഴിതാ തനിക്ക് ചതിവുപറ്റിയെന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ തമിഴ്-തെലുങ്ക് നടി ലക്ഷ്മി വാസുദേവന്‍.
ഫിഷിങ് മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഫോണ്‍ ഹാക്കായെന്നും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി മോര്‍ഫ് ചെയ്ത ഫോട്ടോകളും വീഡിയോകളും മാതാപിതാക്കളടക്കമുള്ളവര്‍ക്ക് അയച്ചെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് നടി വെളിപ്പെടുത്തി.
തമിഴ് സീരിയലുകളിലൂടെ ആരാധകരുടെ ഹൃദയത്തിലേറിയ നടിയാണ് ലക്ഷ്മി വാസുദേവന്‍. ഇന്‍സ്റ്റഗ്രാം റീലുകള്‍ വഴി ആരാധകരുമായി നിരന്തരം സംവദിക്കുന്ന താരം കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണു തട്ടിപ്പിന്റെ കഥ വെളിപ്പെടുത്തിയത്.
ലക്ഷ്മി പറയുന്നത് ഇങ്ങനെ…
അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയെന്നു കാണിച്ചു ഈ മാസം 11 നു ഫോണിലേക്കു വന്ന സന്ദേശത്തോടെയാണു തട്ടിപ്പിനു തുടക്കം.
സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഓണ്‍ലൈന്‍ വായ്പ ആപ് ഡൗണ്‍ലോഡായി. പിന്നാലെ ഫോണ്‍ ഹാങ്ങായി. നാലു ദിവസത്തിനുശേഷം വായ്പ തിരിച്ചടയ്ക്കമെന്നാവശ്യപ്പെട്ടു സന്ദേശങ്ങള്‍ ലഭിച്ചതോടെയാണു തട്ടിപ്പിനിരയായെന്നു മനസിലായത്.
ദിവസങ്ങള്‍ പിന്നിട്ടതോടെ ഭീഷണിയായി. മോര്‍ഫ് ചെയ്ത ഫോട്ടോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. വൈകാതെ മാതാപിതാക്കളടക്കം വാട്സാപ് കോണ്ടാക്ടിലുള്ള മുഴുവന്‍ പേര്‍ക്കും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ അയച്ചു…വിങ്ങിപ്പൊട്ടി ലക്ഷ്മി പറഞ്ഞു.
സെക്കന്ദരാബാദ് സൈബര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതായും നടി അറിയിച്ചു.
ഇനി ആരും ഇത്തരം ചതിയില്‍പെടരുതെന്ന് അഭ്യര്‍ഥിച്ചാണു വീഡിയോ സന്ദേശം അവസാനിക്കുന്നത്. സീരിയലുകള്‍ക്കു പുറമെ നിരവധി തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും ലക്ഷ്മി വേഷമിട്ടിട്ടുണ്ട്.