ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന നടിയാണ് മന്യ. ദിലീപ് ചിത്രം ജോക്കറിലൂടെയാണ് മന്യ മലയാളത്തില്‍ എത്തിയത്.
അഭിനയപ്രാധാന്യമുള്ള സിനിമകള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തു കൊണ്ടുമായിരുന്നു നടി സിനിമയില്‍ തിളങ്ങിയത് അതേസമയം വാസു അണ്ണന്‍ ട്രോളുകളിലൂടെ ആണ് അടുത്തിടെ മന്യ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തില്‍ സായികുമാറും മന്യയും അഭിനയിച്ച കഥാപാത്രങ്ങളെ വച്ചായിരുന്നു ട്രോളുകള്‍ വന്നത്.
വിവാഹശേഷം സിനിമ വിട്ട ശേഷവും താരം സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആയിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറില്‍ കമല എന്ന കഥാപാത്രമായിട്ടാണ് നടി അഭിനയിച്ചിരുന്നത് റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പ്രേക്ഷകര്‍ ഇന്നും മന്യയെ ഓര്‍ത്തിരിക്കുന്നത് ജോക്കറിലെ കഥാപാത്രത്തിലൂടെയാണ്.
ജോക്കറിന് പിന്നാലെ പത്തിലധികം മലയാളസിനിമകളില്‍ നടി അഭിനയിച്ചിരുന്നു അതേസമയം താരവുമായി ബന്ധപ്പെട്ട് വന്ന ഒരു വാര്‍ത്തയ്ക്ക് മന്യ നല്‍കിയ കമന്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറുകയാണ്. തനിക്കെതിരെയുള്ള വ്യാജ വാര്‍ത്തയ്ക്ക് മറുപടി നല്‍കിക്കൊണ്ടായിരുന്നു നടി എത്തിയിരുന്നത്.
വാര്‍ത്ത നല്‍കിയ സൈറ്റിന്റെ കമന്റ് ബോക്‌സിലൂടെ ആയിരുന്നു മന്യയുടെ പ്രതികരണം. നടന്‍ ദിലീപിനെയും മന്യയെയും ബന്ധപ്പെടുത്തിക്കൊണ്ട് ഉള്ള ഒരു വാര്‍ത്തയായിരുന്നു വന്നത് തനിക്ക് പ്രായം കുറഞ്ഞു പോയി അല്ലെങ്കില്‍ വിവാഹം കഴിക്കും എന്ന് ദിലീപ് പറഞ്ഞു എന്ന് മന്യ പറഞ്ഞിരിരുന്നു എന്നായിരുന്നു വാര്‍ത്ത വന്നത്.
എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്നും ദിലീപ് അങ്ങനെ പറഞ്ഞിട്ടില്ലെന്നും ബഹദൂര്‍ക്ക തമാശയായി പറയാറുണ്ടായിരുന്നുവെന്നും താന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നുവെന്നും മന്യ പറയുന്നു.
ഇങ്ങനെ നുണകള്‍ പ്രചരിപ്പിക്കുന്ന മാധ്യമം നിരോധിക്കപ്പെടണമെന്നും ഇത് അറപ്പുളവാക്കുന്നതാണ് എന്നുമാണ് മന്യയുടെ കമന്റ് വന്നത്. പിന്നാലെ നടിക്ക് പിന്തുണയുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
ഈ വാര്‍ത്ത ഉടനെ പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്യണമെന്നും അല്ലാത്തപക്ഷം താന്‍ കേസ് കൊടുക്കുകയും നിയമപരമായി തന്നെ മുന്നോട്ടുപോകുകയും ചെയ്യുമെന്നും മന്യ അറിയിക്കുകയുണ്ടായി. തുടര്‍ന്ന് മന്യയോട് നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
പിന്നാലെ വാര്‍ത്തയെക്കുറിച്ച് പ്രതികരിച്ച് നടി വീണ്ടും ഇന്‍സ്റ്റഗ്രാമിലും എത്തി വ്യാജ വാര്‍ത്തയുടെ കമന്റില്‍ ഇതിനെതിരേ പ്രതികരിച്ചിട്ടുണ്ടെന്നും ഇനിയെന്ത് ചെയ്യാനാവുമെന്ന് നോക്കുമെന്നും പറഞ്ഞ മന്യ നുണകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ നിരോധിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു.