ഞാൻ ജീവിതത്തിൽ ഇതുവരെ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. ഞാൻ ഇത്രയും വലിയ നടിയാകുമെന്ന് ഒരിക്കലും കരുതിയതല്ല. ഇപ്പോൾ എന്റെ പ്രഥമ പരിഗണന എന്റെ മകളാണ്.
എനിക്ക് എന്റെ മകളേക്കാൾ പ്രാധാന്യമുള്ള ഒന്നുമില്ല. സിംഗിൾ മദറായിരിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഞാൻ തനിച്ചായിരിക്കുമോ എന്ന് പോലും എനിക്കറിയില്ല.
ഞാൻ എന്റെ സുഖം മാത്രമല്ല നോക്കുന്നത്. വിവാഹം കഴിക്കുമോ ഇല്ലയോ എന്നൊന്നും ഒരു പ്രസ്താവന നടത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
ഉടനെയൊന്നും ഞാൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ അവിവാഹിതയായി തന്നെ തുടരാം. അതേസമയം ഭാവിയിൽ എന്തും സംഭവിച്ചേക്കാം. -മീന