തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ക്ക് സുപരിചിതയായ നടിയാണ് മേഘ്ന നായിഡു.
തെലുങ്ക്, കന്നഡ ചിത്രങ്ങളിലൂടെ ആണ് മേഘ്ന അഭിനയ രംഗത്ത് സജീവമാകുന്നത്. പിന്നീട് ബോളിവുഡില്‍ സജീവമായ താരത്തിന് ആരാധകരും ഏറെ ആയിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ഹവാസ് ആണ് ആദ്യ ബോളിവുഡ് ചിത്രം.
ജാക്ക്പോട്ട്, ദ മണി ഗെയിം, ക്യാ കൂള്‍ ഹേ ഹം 3 തുടങ്ങി നിരവധി ചിത്രങ്ങള്‍ മേഘ്ന വേഷമിട്ടിട്ടുണ്ട്.
അതേ സമയം ബിഗ്രേഡ് നടിയെന്ന വിളിപ്പേര് കിട്ടിയതോടെ താന്‍ പാര്‍ട്ടികളിലും പരിപാടികളിലും പങ്കെടുക്കുന്നത് വരെ നിര്‍ത്തിയെന്ന് തുറന്നു പറയുകയാണ് മേഘ്ന നായിഡു ഇപ്പോള്‍.
കരിയറിന്റെ തുടക്കത്തില്‍ ഹോട്ട് എന്നും സെക്സി എന്നുമുള്ള ലേബലുകള്‍ ആസ്വദിച്ചിരുന്നു എങ്കിലും അത് എന്റെ കരിയറിന്റെ വളര്‍ച്ചയെ ബാധിക്കുമെന്ന് പിന്നീടാണ് മനസിലായത് എന്നും മേഘ്ന പറയുന്നു. ഇ-ടൈംസിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചില്.
മേഘ്ന നായിഡുവിന്റെ വാക്കുകള്‍ ഇങ്ങനെ…എന്റെ കരിയറിന്റെ തുടക്കത്തില്‍ ഹോട്ട് എന്നും സെക്സി എന്നുമുള്ള ലേബലുകള്‍ ഞാന്‍ ആസ്വദിച്ചിരുന്നു.
എന്നാല്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എന്റെ വളര്‍ച്ചയെ ആ ലേബലുകള്‍ തടസപ്പെടുത്തുന്നു എന്ന് ഞാന്‍ മനസിലാക്കി.
എന്നെ ഒരു ലൈംഗിക വസ്തുവായി കാണുന്നതില്‍ ഞാന്‍ നിരാശപ്പെട്ടിരുന്നു. അതിനെ തുടര്‍ന്ന് ചുംബനരംഗങ്ങളും ഇന്റിമേറ്റ് സീനുകളുമുള്ള സിനിമകള്‍ ഞാന്‍ നിരസിച്ചു.
എന്നാല്‍ ആളുകള്‍ക്ക് എന്നെ ആ ഇമേജിനപ്പുറം കാണാന്‍ സാധിച്ചില്ല. ബിഗ്രേഡ് നടി എന്ന വിളി കേട്ട് മടുത്തതിനാല്‍ ഞാന്‍ പാര്‍ട്ടികളിലും പരിപാടികളിലും പങ്കെടുക്കുന്നത് പോലും നിര്‍ത്തി.
അഭിനേതാക്കള്‍ക്ക് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ അവസരം നല്കുന്ന കാലത്ത് തിരിച്ചു വരാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.
ഹോട്ടും സെക്സിയുമായുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ എനിക്ക് പ്രശ്നമില്ല, അത് പരിമിത പെടുത്താന്‍ സാധിക്കും എന്നും മേഘ്ന നായിഡു പറയുന്നു.