പ്രേക്ഷകരോട വിവാഹ വിവരം തുറന്ന് പറയുകയാണ് നടി മേഘ്ന നായിഡു. രണ്ട് വർഷം മുൻപ് തന്റെ വിവാഹം കഴിഞ്ഞെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്. ബോംബെ ടൈസിനു നൽകിയ അഭിമുഖത്തിന്റെ പേപ്പർ കട്ടിങ്ങ്സ് പങ്കുവെച്ചു കൊണ്ടായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. വിവാഹക്കാര്യം മാധ്യമങ്ങളിൽ നിന്ന് മറച്ചു പിടിച്ചതിന്റെ കാരണവും താര വെളിപ്പെടുത്തിയിട്ടുണ്ട്.
മേഘ്നയും പോർച്ചുഗീസ് ടെന്നീസ് താരം ലൂയിഡ് മിഗ്വെൽ റെയിസുമായിട്ടുള്ള വിവാഹമാണ് രണ്ട് വർഷം മുൻപ് കഴിഞ്ഞത്. ബോംബൈ ടൈംസിനു നൽകിയ അഭിമുഖത്തിൽ ആചാര വിധി പ്രകാരം പൂമലയണിഞ്ഞ് നിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട് വളരെ കുറച്ച് സുഹൃത്തുക്കൾ മാത്രമാണ് വിവാഹ വിവരം അറിയാവുന്നത്. ഈ വിവരം പുറത്ത് പറയാതിരുന്ന സുഹൃത്തുക്കൾക്കും ഇൻസ്റ്റഗ്രാമിലൂടെ താരം നന്ദിയും അറിയിച്ചിട്ടുണ്ട്.
ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് മേഘ്നയും മിഗ്വെലും വിവാഹിതരാകുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ. എന്നാൽ തന്നെക്കാലും 10 വയസ് കുറഞ്ഞ ആളെ പ്രണയിക്കാൻ മിഗ്വെൽ ആദ്യം തയ്യാറായിരുന്നില്ല. ഭാവിയിൽ ഈ ബന്ധം തുടർന്നു പോകുമോ എന്നും അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു.
തന്റെ അമ്മയുടെ പിറന്നാൾ ദിവസത്തിലാണ് തങ്ങളുടെ പ്രണയത്തിൽ ഒരു ട്വിസ്റ്റുണ്ടായത്. പിറന്നാൾ ദിനത്തിൽ മിഗ്വെൽ അമ്മയോട് എന്താണ് പിറന്നാൾ സമ്മാനമായി വേണ്ടതെന്ന് ചോദിച്ചു. നിങ്ങൾ ജീവിതത്തിൽ ഒന്നായി കണ്ടാൽ മതിയെന്നായിരുന്നു അമ്മയുടെ മറുപടി. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. അടുത്ത അയ്യപ്പ ക്ഷേത്രത്തിൽവെച്ച് ഹിന്ദു ആചാര വിധി പ്രകാരം വിവാഹിതരാവുകയായിരുന്നു.അടുത്ത വർഷം പള്ളിയിൽ വച്ച് ക്രിസ്ത്യൻ മതാചാര പ്രകാരവും വിവാഹച്ചടങ്ങ് നടത്തണമന്നുണ്ടെന്നും മേഘ്ന പറഞ്ഞു.