രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്താണ് നടി മിയ ജോര്‍ജ് വിവാഹിതയാകുന്നു എന്ന വാര്‍ത്ത പുറത്തു വന്നത്. പിന്നാലെ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങളും എത്തി. എറണാകുളം സ്വദേശിയായ അശ്വിനാണ് മിയയുടെ വരന്‍.
കോവിഡ് കാലത്ത് വിവാഹം കഴിഞ്ഞാല്‍ ഹണിമൂണ്‍ എങ്ങോട്ടായിരിക്കും എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് അശ്വിന്‍. ‘മിയക്ക് ലോകത്തെ ഏറ്റവും ബ്യൂട്ടിഫുള്‍ പ്ലെയ്സ് പാലായാണ്. ഞങ്ങള്‍ എറണാകുളത്ത് നിന്നും പാലായ്ക്കും പിന്നെ, പാലായില്‍ നിന്നും എറണാകുളത്തിനും അങ്ങനെ പൊയ്ക്കൊണ്ടേയിരിക്കും” എന്ന് അശ്വിന്റെ മറുപടി. മാട്രിമോണി സൈറ്റില്‍ നിന്നാണ് മിയയുടെ അമ്മ അശ്വിനെ കണ്ടെത്തിയത്.
കൂടി വന്നാല്‍ തൃശൂര്‍ വരെ എന്നൊക്കെ പറഞ്ഞിരുന്ന അമ്മയ്ക്ക് എറണാകുളത്തുള്ള ചെക്കനെ ഇഷ്ടമായി. ദേ നോക്ക് എന്ന് പറഞ്ഞ് പിന്നാലെ നടക്കാന്‍ തുടങ്ങി എന്നാണ് മിയ വ്യക്തമാക്കിയത്. വിവാഹം കഴിഞ്ഞാലും സിനിമയില്‍ തുടരുന്നതിനോടും അശ്വിന് വിരോധമില്ലെന്ന് മിയ പറയുന്നു.