കള്ളനും ഭഗവതിയും എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മോക്ഷ. ബംഗാള്‍ സ്വദേശിനിയായ മോക്ഷ റിങ്കോ ബാനര്‍ജി സംവിധാനം ചെയ്ത കര്‍മ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്.
പിന്നീട് തെന്നിന്ത്യന്‍ സിനിമകളിലേക്ക് എത്തി നടി ഇതിനോടകം തമിഴിലും തെലുങ്കിലും മലയാളത്തിലും എല്ലാം അഭിനയിച്ചു കഴിഞ്ഞു.
പ്രീത സെന്‍ ഗുപ്ത എന്നാണ് നടിയുടെ യഥാര്‍ത്ഥ പേര്. തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ച് തുടങ്ങിയതോടെയാണ് നടി മോക്ഷ എന്ന പേര് സ്വീകരിച്ചത്.
അതേ സമയം അടുത്തിടെ ചോറ്റാനിക്കര അമ്പലത്തില്‍ നടി ദര്‍ശനം നടത്താന്‍ വന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
അമ്പലത്തില്‍ വെച്ച് ആനയ്ക്ക് അടുത്ത് നടി എത്തിയതിന്റെ വീഡിയോ ആണിത്. അമ്പലത്തില്‍ ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയ നടി അമ്പല നടയില്‍ ആനയെ കണ്ടപ്പോള്‍ അടുത്തുനിന്ന് തനിക്കൊരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹം പറഞ്ഞു.
ഭയം കാരണം നടികുറച്ചു മാറി നിന്നായിരുന്നു ഫോട്ടോ എടുത്തത്. ആ സമയത്ത് നടിയെ ആരോ തോണ്ടി.
പെട്ടെന്ന് പേടിച്ച് നടി നിലവിളിക്കുയായിരുന്നു മോക്ഷ. ആന തോണ്ടിയത് ആയിരിക്കും എന്നു കരുതിയാണ് നടി നിലവിളിച്ചത്. എന്നാ ആ ആനയുടെ പാപ്പാന് ആയിരുന്നു നടിയെ തോട്ടിവെച്ച് തോണ്ടിയത്.
ആനയുടെ അടുത്തേക്ക് നിന്ന് ഫോട്ടോ എടുത്തോളൂ എന്ന് പറയാന്‍ വേണ്ടിയായിരുന്നു പാപ്പാന് മോക്ഷയെ തോണ്ടത്.
തുടര്‍ന്ന് മോക്ഷ ആനയുടെ അടുത്തേക്ക് പോവുകയും പേടിയോടെയാണെങ്കിലും ഫോട്ടോയ്ക്ക് ഒക്കെ പോസ് ചെയ്യുകയും ചെയ്തു. ഒടുവില്‍ ആനയെ തൊട്ടു തലോടുകയും ചെയ്തു.
മോക്ഷ നായികയായി കള്ളനും ഭഗവതിയും എന്ന മലയാള സിനിമ റിലീസ് ആയതിനുശേഷം ചോറ്റാനിക്കര ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി വന്നതായിരുന്നു നടി.