ഹൃദ്രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ചലച്ചിത്രതാരം മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഫോര്‍ട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് നടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
പിന്നാലെ രാത്രിയോടെ മോളി കണ്ണമാലി തലകറങ്ങി വീഴുകയും ബോധരഹിതയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മകന് ജോളി പറഞ്ഞു.
ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് മോളി കണ്ണമാലി കുറച്ച് കാലങ്ങളായി ചികിത്സയിലാണ്. രണ്ടാമതും ഹൃദയാഘാതം വന്നപ്പോള്‍ പോരാടി ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
അന്ന് ചികിത്സയ്ക്ക് സഹായിച്ചത് മമ്മൂട്ടി ആയിരുന്നുവെന്നും മോളി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
നിലവില്‍ ഓക്സിജന്‍ നല്‍കുന്നുണ്ടെന്നും,ഓക്സിജന്‍ മാറ്റുമ്പോള്‍ ശ്വാസമെടുക്കാന്‍ അമ്മച്ചി ബുദ്ധിമുട്ടുന്നുണ്ടെന്നും മകന് ജോളി പറഞ്ഞു.
ഐസിയുവില്‍ നിന്ന് പെട്ടെന്ന് മാറ്റാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും കയ്യിലുണ്ടായിരുന്നതും കടംവാങ്ങിയ പൈസയുമുപയോഗിച്ചാണ് മുമ്പോട്ടു പോകുന്നതെന്നും ജോളി പറയുന്നു.
ഐസിയുവില്‍ തന്നെ ഒരു ദിവസത്തേക്ക് 7000 രൂപയും പുറത്തു നിന്നുള്ള മരുന്നുകള്‍ക്കായി 5000 രൂപയും ദിനംപ്രതി വേണമെന്നും സുമനസ്സുകളുടെ സഹായം അഭ്യര്‍ഥിക്കുന്നതായും ജോളി പറഞ്ഞു.