തെന്നിന്ത്യയിലെ യുവാക്കളുടെ ഇഷ്ടതാരമാണ് നമിത. ഇടക്കാലത്തു സിനിമയില്‍ സജീവം അല്ലാതെ ഇരുന്ന താരം ഇപ്പോള്‍ വീണ്ടും സിനിമയില്‍ ഗംഭീര തിരിച്ചു വരവ് നടത്താന്‍ ഉള്ള ശ്രമത്തില്‍ ആണ്.
ബൌ വൗ എന്ന ചിത്രത്തില്‍ ലൊക്കേഷനില്‍ വെച്ചാണ് ഫോണില്‍ സംസാരിച്ചു കൊണ്ട് ഇരുന്ന നമിത കിണറ്റിലേക്ക് വീഴുന്നത്.
കിണറ്റില്‍ കരയില്‍ ഇരുന്ന ഫോണ്‍ ചെയ്തു കൊണ്ട് ഇരിക്കുമ്പോള്‍ ഫോണ്‍ കയ്യില്‍ നിന്നും വഴുതി പോകുകയും തുടര്‍ന്ന് താരം ഫോണ്‍ എത്തിപ്പിടിക്കാന്‍ ഉള്ള ശ്രമത്തിന് ഇടയില്‍ താരം 35 അടി താഴ്ചയുള്ള കിണറ്റില്‍ വീഴുന്നത്.
താരം വെള്ളത്തില്‍ വീണതോടെ എന്ത് ചെയ്യണം എന്നറിയാതെ ഞെട്ടി നില്‍ക്കുക ആയിരുന്നു ടെക്നീഷ്യന്മാര്‍. എന്നാല്‍ തുടര്‍ന്ന് സംവിധായകന്‍ കട്ട് പറഞ്ഞപ്പോള്‍ ആണ് ചിത്രീകരണം ആണെന്ന് ഏവരും അറിയുന്നത്.
ചിത്രത്തിന്റെ സംവിധായകര്‍ ആര്‍ എല്‍ രവിയും മാത്യു സക്കറിയയും ആണ്. നമിത തന്നെ ആണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നായകനായി എത്തുന്നത് ഒരു നായ ആണ്. തിരുവനന്തപുരം ചിത്രങ്ങളില്‍ സ്റ്റുഡിയോ ആണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.
കലാസംവിധയകന്‍ അനില്‍ കുമ്പഴ ആണ് വിസ്മയം നല്‍കുന്ന കിണര്‍ ഒരുക്കി ഇരിക്കുന്നത്. ഒരാള്‍ കിണറ്റില്‍ വീഴുന്നതും അതില്‍ നിന്നും നായ ആളെ രക്ഷിക്കുന്നതും ആണ് ചിത്രത്തിന്റെ കഥ. എന്തായാലും നമിത കിണറ്റില്‍ വീണ കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പാട്ടാണ്.