സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് നിരന്തരം ഭീഷണി ! യുവാവിനിട്ട് എട്ടിന്റെ പണി കൊടുത്ത് നടി നമിത…

തന്റെ നഗ്നദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയ യുവാവിന് പണി കൊടുത്ത് നടി നമിത. ഇന്‍സ്റ്റാഗ്രാമില്‍ അയാളുടെ ചിത്രവും അക്കൗണ്ട് വിവരങ്ങളും പുറത്ത് വിട്ടാണ് നമിതയുടെ മറുപടി…

ഇതേക്കുറിച്ച് നമിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെ…’വൃത്തികെട്ട മനസിന്റെ ഉടമയാണ് ഇയാള്‍. ഹായ് ഐറ്റം, എന്ന് വിളിച്ചായിരുന്നു എല്ലാത്തിന്റെയും തുടക്കം. ഇതേക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ ആരോ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നായിരുന്നു മറുപടി. പിന്നീട് സ്വരം ഭീഷണിയുടേതായി.

എന്റെ അശ്ലീലദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടെന്നും അത് അയാള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാന്‍ പറഞ്ഞു, ദയവായി നീ അത് ചെയ്യ്, ജനങ്ങളെ അഭിമുഖീകരിക്കാന്‍ എനിക്ക് പേടിയില്ല.

‘ഇതാണ് അയാളുടെ മുഖം, വൃത്തിക്കെട്ട മനസ്സിന് ഉടമ, സ്ത്രീകളെ എന്തു വേണമെങ്കിലും പറയാന്‍ തനിക്ക് അവകാശമുണ്ടെന്ന് ധരിച്ച് വച്ചിരിക്കുന്ന വ്യക്തി. എന്റെ മൗനത്തെ എന്റെ ബലഹീനതയായി കാണരുത്. ഒരു യഥാര്‍ഥ പുരുഷന് മാത്രമേ സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയൂ.

കാരണം മറ്റുള്ള സ്ത്രീകളെ അപമാനിക്കുമ്പോള്‍ അത് സ്വന്തം അമ്മയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അയാള്‍ക്ക് അറിയാം. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ.’നമിത കുറിപ്പില്‍ പറയുന്നു.

https://www.instagram.com/p/B90hrWJA7kq/

Related posts

Leave a Comment