ഒരു കാലത്ത് മലയാളത്തിലുള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു നന്ദിനി.
ഏപ്രില്‍ 19 എന്ന സിനിമയിലൂടെ മലയാളത്തിന്റെ സൂപ്പര്‍ സംവിധായകന് ബാലചന്ദ്ര മേനോന് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുമ്പോള്‍ വെറും 16 വയസ്സു മാത്രമായിരുന്നു നന്ദിനിയുടെ പ്രായം.
പിന്നീട് തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് ഏറെ താരമൂല്യമുള്ള നായികയായി നടി മാറി. കൗസല്യ എന്ന പേരില്‍ തെലുങ്കില്‍ അറിയപ്പെട്ടിരുന്ന താരത്തിന് പിന്നീട് കൈ നിറയെ അവസരങ്ങള്‍ ലഭിച്ചിരുന്നു.
സൂപ്പര്‍താരങ്ങളുടെ അടക്കം നായികയായി മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നന്ദിനി അഭിനയിച്ചു.
മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും സൂപ്പര്‍താരം സുരേഷ്ഗോപിക്കും നായിക ആയ നന്ദിനി കലാഭവന്‍ മണിയുടെ നായികയായും ആരാധകരുടെ ഇഷ്ടം പടിച്ചു പറ്റി.
അയാള്‍ കഥയെഴുതുകയാണ്, ലേലം, തച്ചിലേടത്ത് ചുണ്ടന്, നാറാണത്ത് തമ്പുരാന്, സുന്ദരപുരുഷന് തുടങ്ങിയ ചിത്രങ്ങളിലാണ് സൂപ്പര്‍ താരങ്ങളുടെ നായികയായി നന്ദിനി തിളങ്ങിയത്.
പിന്നീട് ഇടക്കാലത്തു സിനിമാജീവിതത്തില്‍ നിന്നും നടി മാറി നിന്നു. ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ ചില സംഭവങ്ങളായിരുന്നു ഇതിന് കാരണം.
അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്തുകൊണ്ട് മലയാള സിനിമയില്‍ നന്ദിനി തിരിച്ചെത്തിയിരുന്നു.
അതേസമയം ജീവിതത്തില്‍ നേരിടേണ്ടി വന്ന വലിയ പ്രതിസന്ധികളെ കുറിച്ച് ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തില്‍ നന്ദിനി പറഞ്ഞതാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ ചര്‍ച്ചയായി മാറുന്നത്.
ഇടയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായി. ശരീരഭാരം 105 കിലോ ആയി, എന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവായിരുന്നു ആ ദിവസങ്ങള്‍.
നാലു ഭാഷയില്‍ ഒരേ സമയം ഓടി നടന്ന് അഭിനയിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ആ ഓട്ടത്തിനിടയ്ക്ക് ശരീരത്തെക്കുറിച്ച് ആലോചിച്ചില്ല. ഒട്ടും ആരോഗ്യകരമല്ലാത്ത ഭക്ഷണരീതികളും വ്യായാമം ഇല്ലായ്മയും ആയിരുന്നു അക്കാലത്തെന്നും നന്ദിനി പറയുന്നു.
എണ്ണയില്‍ വറുത്ത ഭക്ഷണപഥാര്‍ഥങ്ങളും പാക്കറ്റ് കണക്കിന് ഗ്ലൂക്കോസും കഴിച്ചത് ശരീരത്തെ വല്ലാതെ ബാധിച്ചെന്നും ഹോണ്‍മോണ്‍ വ്യത്യാസത്തിലേക്കും തടി കൂടുന്നതിലേക്കും ഇത് നയിച്ചെന്നും നന്ദിനി പറയുന്നു.
ഇതിന്റെ തുടര്‍ച്ചയായി ഡിപ്രഷനിലേക്ക് വഴുതി വീണെന്നും അതോടെ സിനിമയില്‍ നിന്നു മാറി നില്ക്കാന് ശ്രമിച്ചെന്നും ഒന്നരവര്‍ഷം താന്‍ ഒറ്റയ്ക്കായിരുന്നുവെന്നും നടി വെളിപ്പെടുത്തുന്നു.
പുറത്തേക്കിറങ്ങിയില്ല ഒരുപാടുപേര് വിളിച്ചിരുന്ന എന്റെ ഫോണ്‍ പെട്ടെന്ന് നിശ്ശബ്ദമായി. എല്ലാവരും എന്നെ മറന്നതു പോലെ.
ഞാന്‍ സിനിമകള്‍ കാണുന്നതു പോലും നിര്‍ത്തി. ഞാനഭിനയിച്ചിരുന്ന സിനിമകള്‍ വരുമ്പോള്‍ ടിവി ഓഫ് ചെയ്യുമെന്നും നന്ദിനി പറയുന്നു.
അതേ സമയം പ്രായം 42 ആയെങ്കിലും ഇതുവരെയും നടി വിവാഹിത ആയിട്ടില്ല. എന്നാല്‍ ഇനി വിവാഹം അധികം വൈകില്ലെന്ന സൂചന നല്‍കിയിരിക്കുകയാണ് നന്ദിനി.
ജീവിതത്തില്‍ വലിയ ഉയര്‍ച്ചകള്‍ നേടിയെങ്കിലും വിവാഹമാണ് തന്റെ സ്വപ്നമെന്നും വീട്ടില്‍ ആലോചനകള്‍ എല്ലാം കാര്യമായി നടക്കുന്നുണ്ടെന്നും താരം പറയുന്നു.
തന്റെ അഭിരുചികള്‍ക്ക് പറ്റിയ ഒരാളെ ഉടന്‍ തന്നെ പങ്കാളി ആയി ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ട്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും നന്ദിനി അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ 30 ലധികം ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട് .
പൂവേലി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഇപ്പോഴും സിനിമയിലും സീരിയലിലുമായി അഭിനയരംഗത്ത് സജീവയാണ് നന്ദിനി.
അണിയറയില്‍ ഒരുങ്ങുന്ന ലേലം സിനിമയുടെ രണ്ടാം ഭാഗത്തിലും നന്ദിനിയുണ്ടെന്നാണ് അറിയുന്നത്.