ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് നന്ദിനി എന്ന കൗസല്യ.
ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന സിനിമയിലൂടെയാണ് നന്ദിനി അഭിനയ ലോകത്തേക്ക് എത്തുന്നത്.
പിന്നീടിങ്ങോട്ട് നന്ദിനിക്ക് കൈനിറയെ ചിത്രങ്ങള്‍ ആയിരുന്നു മലയാളത്തില്‍ ലഭിച്ചത്. ലേലം, അയാള്‍ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടന്, നാറാണത്ത് തമ്പുരാന്, കരുമാടിക്കുട്ടന്, സുന്ദര പുരുഷന് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ നടി മലയാളികളുടെ മനംകവര്‍ന്നു.
പിന്നീട് തെന്നിന്ത്യന്‍ സിനിമകളിലും നടി വെന്നിക്കൊടി പാറിച്ചു. തമിഴില്‍ 30ലധികം ചിത്രങ്ങളില്‍ അഭിനയിച്ച നടി നന്ദിനി കൗസല്യ എന്ന പേരിലാണ് മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ അറിയപ്പെട്ടിരുന്നത്.
പൂവേലി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഇപ്പോഴും സിനിമയിലും സീരിയലിലുമായി അഭിനയരംഗത്ത് സജീവയാണ് നന്ദിനി.
അതേ സമയം നന്ദിനിക്ക് പ്രായം 43 ആയെങ്കിലും ഇതുവരെയും നടി വിവാഹിത ആയിട്ടില്ല. എന്നാല്‍ ഇനി വിവാഹം അധികം വൈകില്ലെന്ന് പറഞ്ഞിരിക്കുകയാണ് നന്ദിനി.
തന്റെ വിവാഹത്തെ കുറിച്ചുള്ള സ്വപ്നങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരം. ഒരു സിനിമാ മാഗസിന് നല്കിയ അഭിമുഖത്തിലാണ് നന്ദിനി വിവാഹത്തെക്കുറിച്ച് പറഞ്ഞത്.
വീട്ടില്‍ ആലോചനകളൊക്കെ നടക്കുന്നുണ്ട്. എന്റെ ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്ന ഓരാളെയാണ് ഞാന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത്.
അയാളെ ഉടന്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്നും അഭിമുഖത്തില്‍ നന്ദിനി പറഞ്ഞു. ജീവിതത്തില്‍ വലിയ ഉയര്‍ച്ചകള്‍ നേടിയെങ്കിലും വിവാഹമാണ് തന്റെ സ്വപ്നമെന്നും വീട്ടില്‍ ആലോചനകള്‍ എല്ലാം കാര്യമായി നടക്കുന്നുണ്ടെന്നും താരം പറയുന്നു.
തന്റെ അഭിരുചികള്‍ക്ക് പറ്റിയ ഒരാളെ ഉടന്‍ തന്നെ പങ്കാളി ആയി ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ട്. വിവാഹം ഇനി അധികം വൈകില്ലെന്നാണ് നന്ദിനി പറയുന്നത്.
അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലൂടെയായിരുന്നു നന്ദിനി വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയത്. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.