താന്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് അവധിയെടുക്കാന്‍ പോകുന്നുവെന്ന് നടി പാര്‍വതി. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പാര്‍വതിയുടെ ഈ വെളിപ്പെടുത്തല്‍. ഇതുവരെ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട് പാര്‍വതി ഇങ്ങനെ കുറിച്ചു. ‘ഈ നിരന്തര സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഡി.എം (ഡയറക്ട് മെസ്സേജ്) വഴി സന്ദേശം അയക്കുന്നവരുടെ പിന്തുണ എത്ര വിലപ്പെട്ടതാണെന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല.
അത്യാവശ്യം എന്ന് കരുതുന്ന ഒരു ടെക് ബ്രേക്ക് എടുക്കാന്‍ പോവുകയാണ് ഞാന്‍. സ്നേഹം പങ്കുവയ്ക്കാന്‍ വൈകാതെ മടങ്ങിയെത്തും.’ സാമൂഹിക മാധ്യമങ്ങളിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും പാര്‍വതി ഉണ്ടെങ്കിലും ഏറ്റവും സജീവമായിരുന്നത് ഇന്‍സ്റ്റഗ്രാമിലാണ്. യാത്രകളും അനുഭവങ്ങളുമെല്ലാം പാര്‍വതി ആരാധകരുമായി പങ്കുവയ്ക്കുന്നതും ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതിമായായിരുന്നു നടിയുടെ അവധി പ്രഖ്യാപനം.