കോവിഡ് 19 രൂക്ഷമായതോടെ രാജ്യം 21 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ ചെയ്തിരിക്കുകയാണ്. ദിവസവേതനക്കാരായ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ 50 കുടുംബങ്ങളുടെ ചിലവ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താരം പ്രണീത സുഭാഷ്.
കൂടാതെ ദിവസവേതനക്കാര്‍ക്കായി ഒരു ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
”ദിവസവേതന തൊഴിലാളികള്‍, മുനിസിപ്പാലിറ്റി തൊഴിലാളികള്‍, നിര്‍മാണത്തൊഴിലാളികള്‍, ഓട്ടോറിക്ഷക്കാര്‍ എന്നിവര്‍ക്ക് വരുമാനമില്ലാതെ ബുദ്ധിമുട്ടിലാണ്.
സര്‍ക്കാറിനൊപ്പം നമ്മളും അവരെ സഹായിക്കാന്‍ ഒത്തുചേരണം…2000 രൂപയാണ് ഈ പ്രതിസന്ധിയില്‍ ഓരോ കുടുംബത്തിനും നഷ്ടമാകുന്നത്. പ്രണിത ഫൗണ്ടേഷന്റെ ഭാഗമായി ഞാന്‍ അമ്പത് കുടുംബങ്ങളെ ഞാന്‍ സഹായിക്കും.
പ്രണിത ഫൗണ്ടേഷന് ദ ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് എന്ന പേരില്‍ സഹായിക്കാനൊരുങ്ങുന്നു. അഞ്ഞൂറോളം കുടുംബങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു, ഇതിനായി ഞങ്ങള്‍ക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്.
ദയവായി മുന്നോട്ടു വന്ന് സംഭാവന നല്‍കുക. നിങ്ങള്‍ ഒരു കുടുംബത്തെ പിന്തുണച്ചാലും, അത് വലിയ കാര്യമാണ്…’ എന്ന് പ്രണീത പറയുന്നു.
രജനികാന്ത്, മോഹന്‍ലാല്‍,ഹൃതിക് റോഷന് തുടങ്ങി നിരവധി സിനിമ താരങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം പ്രഖ്യാപ്പിച്ചിരുന്നു.
ഇവരെക്കൂടാതെ വന്‍കിട ബിസിനസുകാരുള്പ്പെടെ സമൂഹത്തിലെ വിവിധ തുറയിലുള്ള ആളുകളും സഹായ വാഗ്ദാനവുമായി മുമ്പോട്ടു വരുന്നുണ്ട്.