ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലും പുറത്തും നിരവധി തര്‍ക്കങ്ങള്‍ നടന്നുവരികയാണ്. ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാമേഖലയ്ക്ക് അകത്തും പുറത്തുമുള്ള ആളുകളും രംഗത്തെത്തിയിരുന്നു. ഓണനാളുകളില്‍ നിരവധി സിനിമാപ്രവര്‍ത്തകര്‍ ദിലീപിന് പിന്തുണയറിയിച്ചുകൊണ്ട് ജയിലിലെത്തുകയും ്ത് വിവാദമാവുകയും ചെയ്തിരുന്നു. ദിലീപിനൊപ്പം നിരവധി ചിത്രങ്ങളില്‍ വേഷമിട്ട നടി പ്രവീണയാണ് ഇപ്പോള്‍ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പള്‍സര്‍ സുനിയെകൊണ്ട് ഇങ്ങനെയൊരു കൃത്യം ചെയ്യിക്കുന്നയാളല്ല ദിലീപെന്നാണ് പ്രവീണ പറഞ്ഞത്.
കുറെയധികം ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇങ്ങനെയൊരു കാര്യം ദിലീപിന് ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹവുമായുള്ള തന്റെ പരിചയം വച്ച് വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് പ്രവീണ പറഞ്ഞത്. ഇങ്ങനെയൊരു കാര്യം ചെയ്യാനോ ചെയ്യിപ്പിക്കാനോ അദ്ദേഹം മുതിരില്ല. കൂടെ അഭിനയിച്ചപ്പോഴെല്ലാം വളരെ നല്ല സപ്പോര്‍ട്ടാണ് അദ്ദേഹം തന്നിരുന്നതെന്നും താരം വ്യക്തമാക്കി. വിവാഹവും കുടുംബ ജീവിതവുമൊക്കെയായി തിരക്കിലായതിനാലാണ് ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നത്. ബാംഗ്ലൂര്‍ ഡേയ്സ്, മഞ്ചാടിക്കുരു തുടങ്ങിയ അഞ്ജലി മേനോന് ചിത്രങ്ങളില്‍ ഗംഭീര പ്രകടനമാണ് പ്രവീണ നടത്തിയത്. അതേസമയം, ആക്രമണത്തിനിരയായ നടിയുമായും താന്‍ നല്ല കൂട്ടാണെന്ന് പ്രവീണ വ്യക്തമാക്കി. ശരിക്കും അനിയത്തിക്കുട്ടിയെപ്പോലെയാണ്. അവള്‍ക്ക് ഇങ്ങനെ സംഭവിച്ചതില്‍ സങ്കടമുണ്ട്. പ്രവീണ പറഞ്ഞു.