മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമെല്ലാമായി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി പ്രവീണ. നിരവധി ചലചിത്രങ്ങളിലും മെഗാസീരിയലുകളിലും താരം അഭിനയിച്ചു. താരം കഴിഞ്ഞ ദിവസം എഫ്ബിയില്‍ പങ്ക് വച്ച ഒരു ചിത്രം ഏറെ വൈറല്‍ ആയിരുന്നു. നാല്‍പ്പതില്‍ ഒരു ചെറിയ വളക്കാപ്പ് എന്നായിരുന്നു ചിത്രത്തിന് താരം നല്‍കിയ ക്യാപ്ഷന്‍. ഇത് കണ്ടതോടെ താരം വീണ്ടും അമ്മയാകാന്‍ തുടങ്ങുന്നു എന്ന രീതിയില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച സജീവമായി.
വളക്കാപ്പ് എന്താണ് സംഭവം എന്ന് തിരക്കുന്ന ഒരാളോട് പ്രെഗ്‌നന്റ് ആകുമ്പോള്‍ നടത്തുന്ന ചടങ്ങാണ് ഇതെന്ന് പ്രവീണ തന്നെ വ്യക്തമാക്കിയിരുന്നു. താരത്തിന്റെ ഈ മറുപടി കൂടി എത്തിയതോടെ നിരവധി ആളുകള്‍ പ്രവീണയ്ക്ക് ആശംസകളുമായെത്തി. ഇപ്പോഴിതാ ആ ചിത്രത്തിനെ മറുപടിയുമായി എത്തിരിക്കുകയാണ് താരം. നിരവധി ആളുകള്‍ താരത്തിന് ആശംസകളുമായി എത്തിയപ്പോഴാണ് പ്രവീണ മറുപടി നല്‍കിയത്.
ഒരു മൂവി ഷൂട്ടിംഗ് ആണേ, എല്ലാവരുടെയും ആത്മാര്‍ത്ഥമായ സ്‌നേഹത്തിന് ഒരുപാടി നന്ദി എന്നും താരം വ്യക്തമാക്കി. വര്‍ഷങ്ങളായി കലാരംഗത്ത് സജീവമായ പ്രവീണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം രണ്ടു തവണ പ്രവീണ സ്വന്തമാക്കിയിട്ടുണ്ട്.നാഷണല്‍ ബാങ്ക് ഓഫ് ദുബായില്‍ ഓഫീസറായ പ്രമോദ് ആണ് ഭര്‍ത്താവ്. ഗൗരിയാണ് പ്രവീണയുടെ മകള്‍. എന്തായാലും നടിയുടെ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് ആരാധകര്‍.