നടന് സുശാന്ത് സിംഗ് രാജ്പുത്ത് വിഷാദരോഗത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ പലരും വിഷാദരോഗത്തെപ്പറ്റി തുറന്നു പറഞ്ഞ് രംഗത്തു വരുന്നുമുണ്ട്.
നടി രജിഷ വിജയനാണ് ഇപ്പോള്‍ ഇതേക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
താനും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഒരു മാനസികവിദഗ്ധന്റെ സഹായം തേടണമെന്നും രജിഷ പറയുന്നു.
മനസ്സും ശരീരത്തിന്റെ ഭാഗമാണ്. മറ്റ് അവയവത്തെ പോലെ ചില സമയത്ത് മനസ്സിനും ചികിത്സയും പരിഗണനയും ആവശ്യമായി വരും.
മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നത് അത്ര ലജ്ജിക്കേണ്ട കാര്യമില്ല. താനും അത് ചെയ്തിട്ടുണ്ടെന്ന് നടി പറയുന്നു. ഒരു വിദഗ്ധന്‍ ഇക്കാര്യത്തില്‍ നിങ്ങളെ തീര്‍ച്ചയായും സഹായിക്കാന്‍ സാധിക്കുമെന്ന് നടി തുറന്നു പറഞ്ഞു.
പുതിയ കാലത്തെ കാന്‍സറാണ് വിഷാദരോഗമെന്ന് നടന് കുഞ്ചാക്കോബാബന്‍ പറയുന്നു.ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കണം.
ഇത്തരം സാഹചര്യങ്ങളില്‍ മറ്റുളളവരെ സഹായിക്കണമെന്നാണ് കുഞ്ചാക്കോ ബോബന് പറയുന്നു. സുശാന്തിന്റെ ആത്മഹത്യയെ പര്‍വീണ്‍ ബാബി ആത്മഹത്യ ചെയ്ത സംഭവവുമായാണ് പലരും താരതമ്യപ്പെടുത്തുന്നത്.