രശ്മികയുടെ വിവാഹം മുടക്കിയോ? സിനിമ ലോകത്തെ അഭ്യൂഹത്തിന് തടയിട്ട് പ്രതികരണവുമായി നടി, ഞാന്‍ ഇവിടെ നില്‍ക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്, സംഭവം ഇങ്ങനെ

കന്നഡ സിനിമയില്‍ അടുത്തിടെ ഉദിച്ചുയര്‍ന്ന താരമാണ് രശ്മിക മന്ദന. ഗീതാഗോവിന്ദം എന്ന ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചതോടെ കൈനിറയെ അവസരങ്ങളാണ് നടിക്ക്. അതിനിടെയാണ് നടന്‍ രക്ഷിത് ഷെട്ടിയുമായി താരം പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്നും റിപ്പോര്‍ട്ട് വന്നത്. ഇതിനുപിന്നാലെ വിവാഹം മുടങ്ങിയെന്ന വാര്‍ത്തയും വന്നു.

വാര്‍ത്തകള്‍ക്ക് മറുപടിയുമായി രശ്മിക രംഗത്തുവന്നു- ഇത്രയും നാള്‍ മൗനമായി ഇരുന്നതിന് മാപ്പ്…പക്ഷേ, എന്നെക്കുറിച്ചുള്ള കഥകളും ലേഖനങ്ങളും കമന്റുകളും ട്രോളുകളുമെല്ലാം കാണുന്നുണ്ടായിരുന്നു. ഇതിലെല്ലാം എന്നെ എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നതില്‍ ഞാന്‍ അസ്വസ്ഥയാണ്. പക്ഷെ , നിങ്ങളെയാരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. കാരണം നിങ്ങള്‍ വിശ്വസിക്കുന്നത് അതാണ്..ഞാന്‍ ആരെയും ഒന്നിനേയും ന്യായീകരിക്കാന്‍ ഇല്ല. പക്ഷെ നിങ്ങളോട് ഒരു കാര്യം എനിക്ക് പറയാനുണ്ട്.

അവസാനമായി ഒരു കാര്യം കൂടി വ്യക്തമാക്കുന്നു. കന്നഡ ചിത്രങ്ങളില്‍ തുടര്‍ന്നും അഭിനയിക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. ഞാന്‍ ഇവിടെ നില്‍ക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഏത് ഭാഷയാകട്ടെ, ഏത് മേഖലാകട്ടെ ഞാന്‍ എന്റെ മികച്ച പ്രകടനം കാഴ്ച വയ്ക്കുക തന്നെ ചെയ്യും-രശ്മിക പറഞ്ഞു.

Related posts