ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള നടിമാരിലൊരാളാണ് രശ്മിക മന്ദണ്ണ. ഇപ്പോള്‍ അല്ലു അര്ജുന് നായകനായ പുഷ്പ 2ലാണ് താരം അഭിനയിച്ചുവരുന്നത്.
രശ്മികയ്ക്കൊപ്പമുണ്ടായിരുന്ന മാനേജര്‍ 80 ലക്ഷം തട്ടിയെടുത്തുവെന്നും ഇത് മനസിലാക്കിയ താരം മാനേജരെ പറഞ്ഞുവിട്ടുവെന്നുമുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കരിയറിന്റെ തുടക്കം മുതല്‍ ഒപ്പമുണ്ടായിരുന്ന മാനേജരെയാണ് രശ്മിക പുറത്താക്കിയതെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് രശ്മികയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി യാതൊരുവിധ പ്രതികരണവും വന്നിട്ടില്ല.
സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന അനിമല്‍ എന്ന സിനിമയാണ് രശ്മികയുടേതായി ഇനി പുറത്തുവരാനുള്ളത്.
രണ്‍ബീര്‍ കപൂറും അനില്‍ കപൂറും ബോബി ഡിയോളുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 11ന് അനിമല്‍ തിയേറ്ററുകളിലെത്തും.
പുഷ്പ 2 ലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. പുഷ്പയുടെ ആദ്യ ഭാഗത്തില്‍ ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിച്ചത്. അല്ലു അര്ജുന് ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാറാണ്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, രണ്ടാം ഭാഗത്തിലെ ശ്രീവല്ലി എന്ന കഥാപാത്രത്തെ കൂടുതല്‍ ശക്തവും കൂടുതല്‍ സ്വാധീനവുമുള്ളതാക്കാന് രശ്മികയോട് ആരാധകന് ട്വീറ്റിലൂടെ അഭ്യര്‍ത്ഥിച്ചു.
ആരാധകന്റെ ട്വീറ്റിന് മറുപടിയായി, താനും അങ്ങനെ പ്രതീക്ഷിക്കുന്നുവെന്ന് രശ്മിക പറഞ്ഞു.
തെലുങ്കില്‍ ചിത്രീകരിച്ച പുഷ്പ, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ മൊഴിമാറ്റം ചെയ്ത് റിലീസ് ചെയ്തു. അഞ്ച് ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യുന്ന അല്ലു അര്‍ജുന്റെ ആദ്യ ചിത്രമാണിത്.
ചിത്രത്തില്‍ അല്ലു അര്ജുന് ഒരു ലോറി ഡ്രൈവറും ചന്ദനക്കടത്തുകാരനുമായാണ് അഭിനയിച്ചത്. ലോകമെമ്പാടും ചിത്രം 300 കോടിയിലധികം കളക്ഷന്‍ നേടി.