നടിമാരെ ഇടയ്ക്കിടെ കൊല്ലുന്നത് സോഷ്യല്‍മീഡിയയുടെ പതിവു പരിപാടിയാണ്. നമ്മുടെ ഇന്നസെന്റിനും മാമുക്കോയയ്ക്കുമൊക്കെ വല്ലപ്പോഴും ഇങ്ങനെ മരിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ കന്നഡ താരം രേഖ കൃഷ്ണപ്പയും സോഷ്യല്‍മീഡിയയുടെ ക്രൂരതയില്‍ പെട്ടിരിക്കുകയാണ്. താന്‍ മരിച്ചിട്ടില്ലെന്നും തനിക്ക് രാവിലെ മുതല്‍ ഫോണ്‍ കോളുകള്‍ കിട്ടുകയാണെന്നും താന്‍ ഇപ്പോള്‍ ക്ഷേത്രത്തിലാണ് ഉള്ളതെന്നും വിശദീകരിച്ച് കൊണ്ട് നടി രേഖ ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം വീഡിയോ ചെയ്തു.
രാവിലെ കന്നഡ സീരിയല്‍ നടി രേഖ സിന്ധു കാറപകടത്തില്‍ മരിച്ചിരുന്നു. എന്നാല്‍ രേഖ സിന്ധുവിന്റെ ചിത്രത്തിന് പകരം രേഖ കൃഷ്ണപ്പയുടെ ചിത്രമാണ് പല ഓണ്‍ലൈന്‍ മാധ്യമങ്ങളും ഉപയോഗിച്ചിരുന്നത്. ഇതാണ് തെറ്റായ വാര്‍ത്ത പരക്കാന്‍ ഇടയായത്. ഇതിന് വിശദീകരണവുമായാണ് നടി ലൈവ് വന്നത്.