സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വിഡ്ഢിത്തരങ്ങള്‍ എഴുന്നെള്ളിക്കാതെ ഇരിക്കാനെങ്കിലും ശ്രമിക്കൂ; നിങ്ങള്‍ക്കാണ് ഫെമിനിസം ശരിക്കും ആവശ്യമുള്ളത്; മംമ്താ മോഹന്‍ദാസിനെതിരേ രേവതി സമ്പത്ത്…

നടി മംമ്താ മോഹന്‍ദാസിന്റെ ഒരു അഭിപ്രായ പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ലിംഗ വിവേചനത്തെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുമുള്ള നടി മംമ്ത മോഹന്‍ദാസിന്റെ അഭിപ്രായ പ്രകടനമാണ് ചിലരെ ചൊടിപ്പിച്ചത്.

സ്ത്രീശാക്തീകരണം കാരണം ആണ്‍കുട്ടികള്‍ പേടിച്ചാണ് വളരേണ്ട സാഹചര്യമാണെന്നാണ് മംമ്ത പറയുന്നത്. ആണ്‍കുട്ടിയെ പോലെയാണ് തന്നെ അച്ഛന്‍ വളര്‍ത്തിയതെന്നും വിവേചനത്തിനെതിരെ സ്ത്രീകള്‍ പരാതിപ്പെടുന്നത് എന്തിനാണെന്ന് തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞു.

തുടര്‍ന്ന് താരത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധിപേര്‍ രംഗത്തെത്തി. സമീപകാലത്തായി ഇത്തരത്തിലുള്ള വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന നടി രേവതി സമ്പത്തും മംമ്തയെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തി.

ഫെമിനിസവും വുമണ്‍ എംപവര്‍മെന്റുമൊക്കെ എന്താണെന്ന് ശരിക്കും ധാരണയില്ലെങ്കില്‍ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കാതെ ഇരിക്കാനാണ് രേവതി പറയുന്നത്.

ഒരു സ്ത്രീ ആയിരുന്നിട്ടും നിങ്ങളെ ആണ്‍കുട്ടിയെ പോലെ വളര്‍ത്തി എന്ന് പറയുന്ന ആ അഭിമാനബോധം ഉണ്ടല്ലോ, അങ്ങനെയുള്ള ബോധങ്ങളോട് തന്നെയാണ് ഫെമിനിസം നിരന്തരം കലഹിക്കുന്നതെന്നും രേവതി തന്റെ കുറിപ്പില്‍ പറയുന്നു.

രേവതി സമ്പത്തിന്റെ കുറിപ്പ് വായിക്കാം…

എന്റെ പൊന്ന് മംമ്ത മോഹന്‍ദാസെ, ഈ ഫെമിനിസവും വുമണ്‍ എംപവര്‍മെന്റുമൊക്കെ എന്താണെന്ന് ശരിക്കും ധാരണയില്ലെങ്കില്‍ കുറഞ്ഞപക്ഷം ഇതുപോലെ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കാതെ ഇരിക്കാന്‍ എങ്കിലും ശ്രമിക്കാം.

‘എന്നെ ഒരാണ്‍കുട്ടി ആയാണ് വളര്‍ത്തിയത്’എന്നതില്‍ അഭിമാനം കൊണ്ട് പുളകിതയാകുമ്പോള്‍ ഫെമിനിസം ശെരിക്കും ആവശ്യമുള്ളതും നിങ്ങള്‍ക്കാണ് എന്ന് വാക്കുകളില്‍ നിന്ന് നിസ്സംശയം പറയാം. ഒരു സ്ത്രീ ആയിരുന്നിട്ടും നിങ്ങളെ ആണ്‍കുട്ടിയെ പോലെ വളര്‍ത്തി എന്ന് പറയുന്ന ആ അഭിമാനബോധം ഉണ്ടല്ലോ, അങ്ങനെയുള്ള ബോധങ്ങളോട് തന്നെയാണ് ഫെമിനിസം നിരന്തരം കലഹിക്കുന്നത്.

ഈ തുല്യതയെ കുറിച്ചൊക്കെ കൂടുതല്‍ ആധികാരികമായി അറിയണമെങ്കില്‍ വേറൊരിടവും തേടണ്ട, താങ്കള്‍ ജോലി ചെയുന്ന സിനിമ തൊഴിലിടത്തിലേക്ക് ഒന്ന് കണ്ണ് തുറന്ന് നോക്കിയാല്‍ മാത്രം മതിയാകും. ഈ പ്രിവിലേജാകുന്ന കുന്നിന്റെ മുകളില്‍ പായ വിരിച്ചിരുന്ന് ഇങ്ങനെയുള്ള അസഭ്യം വിളമ്പുന്ന കുറേയെണ്ണം ഉണ്ട് ചുറ്റിനും

Related posts

Leave a Comment