റോഷന് ആന്‍ഡ്രൂസിന്റെ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടിയാണ് റോമ. ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ മികച്ച സിനിമകളുടെ ഭാഗമാകാനും അവര്‍ക്കായി. സൂപ്പര്‍സ്റ്റാറുകളുടെ നായികയായി തിളങ്ങുന്നതിനിടെ വിവാദങ്ങളില്‍പ്പെട്ടതോടെ റോമയുടെ അവസരങ്ങള്‍ കുറഞ്ഞുതുടങ്ങി. ബോയ്ഫ്രണ്ടിനൊപ്പം നൈറ്റ്ക്ലബില്‍ കറങ്ങിയതായിരുന്നു ആദ്യത്തെ വിവാദം.
റോമയും അവരുടെ ബോയ്ഫ്രണ്ടും കൂടി നിശാവിരുന്നില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളായിരുന്നു അന്ന് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. റോമയും യുവാവും പുണരുന്നതിന്റെയും ചുംബിക്കുന്നതിന്റെയുമെല്ലാം സന്തോഷം പങ്കിടുന്നതിന്റെയുമെല്ലാം ചിത്രങ്ങളും വീഡിയോകളും നടിയുടെ ഇമേജിന് വലിയ കളങ്കംവരുത്തി. ഇതിനിടെ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പിലൂടെ കുപ്രസിദ്ധനായ ശബരീനാഥിനൊപ്പം കോവളത്തൊരു പാര്‍ട്ടിയില്‍ പങ്കെടുത്ത് കുരുക്കില്ച്ചാടി. ഇതിന്റെ ചിത്രങ്ങളും വീഡിയോയും നെറ്റില്‍ ഒഴുകിപ്പരന്നതോടെ നടി പാപ്പരാസികളുടെ ഇഷ്ടതാരമായി മാറി.
രണ്ടാംനിര സിനിമകളിലേക്ക് തളയ്ക്കപ്പെട്ടു പോകുന്നതിനിടെയാണ് അടുത്ത ആരോപണം വരുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്ന് തോന്നിയസമയത്ത് റോമ പോകുന്നതായിട്ടായിരുന്നു നിര്‍മാതാക്കളുടെ പരാതി. ഇപ്പോള്‍ ആരോപണങ്ങള്‍ക്കെല്ലാം മറുപടിയുമായി റോമ രംഗത്തെത്തിയിരിക്കുകയാണ്. ഒരു സിനിമ പ്രസിദ്ധീകരണത്തിനു നല്കിയ അഭിമുഖത്തിലാണ് റോമ മറുപടി നല്‍കിയിരിക്കുന്നത്. നെഗറ്റീവ് വാര്‍ത്തകളെക്കുറിച്ച് നടിയുടെ പ്രതികരണം ഇങ്ങനെ- സ്റ്റാറായാല്‍ ഗോസിപ്പ് ഉണ്ടാകും. പ്രത്യേകിച്ച് നടിമാരാകുമ്പോള്. എന്നെക്കുറിച്ച് എവിടെയൊക്കെയോ എന്തൊക്കെയോ ഗോസിപ്പുകളുണ്ടാകുന്നു. ചിലത് അറിയാറുണ്ട്. അറിഞ്ഞാലും റിയാക്ട് ചെയ്യാറില്ല. എനിക്കെതിരായ ഗോസിപ്പുകളിലൊന്നും സത്യമില്ല. എല്ലാം നുണക്കഥകളാണ്-റോമ നയം വ്യക്തമാക്കുന്നു. ദീപന് സംവിധാനം ചെയ്യുന്ന സത്യയില്‍ ജയറാമിന്റെ നായികയായിട്ടാണ് റോമ ഇപ്പോള്‍ അഭിനയിക്കുന്നത്.