വിവാഹം കഴിക്കുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന് നടി സദ. തന്റെ ഇപ്പോഴത്തെ ജീവിതശൈലിയിലും താന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്ത് പോകുന്നതിലും വളരെ സന്തുഷ്ടയാണ്.
വിവാഹശേഷം ആ സംതൃപ്തി നിലനിര്‍ത്താന്‍ കഴിയുമോ എന്നെനിക്ക് ഉറപ്പില്ല. നമ്മളെ മനസിലാക്കുന്ന ഒരാളെ കണ്ടെത്തിയിട്ടും കാര്യമില്ല.
ഇനിയിപ്പോള്‍ മനസിലാക്കാത്ത ആളാണെങ്കിലോ ഇന്ന് പലരും വലിയ കാര്യമായി കണ്ട് വിവാഹത്തിലേക്ക് പ്രവേശിക്കുന്നത് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വേര്‍പിരിയാനാണ്.
അങ്ങനെ തന്നെ അവസാനിച്ചേക്കാവുന്ന ഒരു വിവാഹത്തിലേക്ക് എന്തിനാണ് പോയി ചാടുന്നത് അത്തരമൊരു ഹൃദയവേദനയിലൂടെ കടന്നുപോകുന്നതിനേക്കാള്‍ നല്ലത് വിവാഹം പൂര്‍ണമായും ഒഴിവാക്കുന്നതാണ്. നടി പറയുന്നു.