സ്വന്തം ഭാര്യയില്‍ നിന്ന് തൃപ്തി ലഭിക്കാത്തത് കൊണ്ടാവാം… തനിക്ക് മോശം മെസേജ് അയച്ച ഞരമ്പുരോഗിയ്‌ക്കെതിരേ തുറന്നടിച്ച് സാധിക വേണുഗോപാല്‍;എന്നാല്‍ അയാള്‍ നല്‍കിയ മറുപടി ഞെട്ടിക്കുന്നത്…

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി സാധിക വേണുഗോപാല്‍. ഇപ്പോള്‍ തനിക്ക് ഫേസ്ബുക്കിലൂടെ അശ്ലീല സന്ദോശം അയച്ച് ആള്‍ക്കെതിരേ രംഗത്തു വന്നിരിക്കുകയാണ് താരം.

കിഷോര്‍ വര്‍മ്മ എന്ന പേരിലുള്ള ഐഡിയില്‍ നിന്നാണ് സന്ദേശങ്ങള്‍ വന്നത്. ഇയാള്‍ അയച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ടും വിവരങ്ങളും സഹിതം താരം ഫേസ്ബുക്കില്‍ പങ്കുവച്ചു.

‘അയാള്‍ക്ക് സ്വന്തം ഭാര്യയില്‍ നിന്നും തൃപ്തി ലഭിക്കുന്നില്ലെന്ന് തോന്നുന്നു, പണം അയാള്‍ക്കൊരു പ്രശ്നമല്ല.

നിങ്ങള്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അയാളോട് ചേരാം’ എന്ന ക്യാപ്ഷനോടെയാണ് സാധിക സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചിരിക്കുന്നത്.

താന്‍ സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടറാണെന്ന് പറഞ്ഞാണ് ഇയാള്‍ നടിയെ പരിചയപ്പെട്ടത്. ശേഷമാണ് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. എന്നാല്‍ സാധികയുടെ പോസ്റ്റിന് പിന്നാലെ മറുപടിയുമായി ഈ വ്യക്തിയും എത്തി. ”ഇത് സാധിക ഇന്ന് പോസ്റ്റ് ചെയ്തതാണ്.

ഇതില്‍ കാണിച്ചിരിക്കുന്ന FB ലിങ്ക് എന്റേതാണ്.പക്ഷെ മെസ്സേജ് ഞാന്‍ അയച്ചതല്ല. 212.102.63.12 London,185.217.68.138 Romania ഈ കാണുന്ന ip അഡ്രസ്സില്‍ നിന്നും എന്റെ ഫേസ്ബുക്കില്‍ ആരോ കയറുന്നുണ്ട്. ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല. അവര്‍ക്കു നിയമപരമായി പോകാം ‘ അയാള്‍ വിശദീകരിച്ചു.

Related posts

Leave a Comment