തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍താര അറിയപ്പെടുന്നത്.
മലയാളത്തില്‍ നിന്ന് തമിഴിലേക്ക് എത്തിയതോടെയാണ് നയന്‍താരയുടെ രാശി തെളിഞ്ഞത്. പിന്നീട് തെന്നിന്ത്യ ഒട്ടാകെ നയന്‍താര മിന്നിത്തിളങ്ങുകയായിരുന്നു.
ജയറാമിനെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലാണ് നടി ആദ്യം അഭിനയിച്ചത്.
ജയറാമിന് പുറമേ ഷീല, ഇന്നസെന്റ്, സിദ്ധീഖ്, കെപിഎസി ലളിത, ഒടുവില്‍ ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ ആയിരുന്നു സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയത്.
തകര്‍പ്പന്‍ വിജയം ആയിരുന്നു ഈ ചിത്രം നേടിയത്. എന്നാല്‍ മലയാള സിനിമയില്‍ ആദ്യം എത്തുമ്പോള്‍ താരത്തിന്റെ പേര് നയന്‍താര എന്ന് ആയിരുന്നില്ല.
ഡയാന മറിയം കുര്യന് എന്നായിരുന്നു ഈ തിരുവല്ലക്കാരിയുടെ യഥാര്‍ത്ഥ പേര്. അതേ സമയം മനസിനക്കരെയില്‍ പ്രധാന വേഷത്തില്‍ എത്തിയ നടി ഷീല മുമ്പ് ഒരിക്കല്‍ താരത്തിന് നയന്‍താര എന്ന പേരിട്ടതിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു.
സത്യന് അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് താരത്തിന് നയന്‍താര എന്ന് പേരിടുന്നത്.
ആ കുട്ടിയെ കാണാന്‍ നല്ല ഭംഗി ഉണ്ടല്ലോ എന്ന് ആദ്യം കണ്ടപ്പോഴെ മനസില്‍ ഓര്‍ത്തു. നന്നായി അഭിനയിക്കാനുള്ള കഴിവും ആ കുട്ടിക്ക് ഉണ്ടായിരുന്നു.
നായികയുടെ പേര് മാറ്റാന്‍ പോവുകയണ് എന്ന് സത്യന് അന്തിക്കാടാണ് പറഞ്ഞത്. അങ്ങനെ കുറേ പേരുകളുമയി എന്റെയും ജയറാമിന്റെയും അടുത്തുവന്നു.
അതില്‍ നിന്നും ഞങ്ങളാണ് നയന്‍താര എന്ന പേര് തിരഞ്ഞെടുത്തത്. നയന്‍താര എന്നാല്‍ നക്ഷത്രമല്ലേ.
ഏല്ലാ ഭാഷയ്ക്കും ചേരുന്ന പേരുമാണ്. ഹിന്ദിയിലേക്കെല്ലാം പോകുമ്പേള്‍ ഈ പേര് ഏറെ ഗുണകരമായിരിക്കും എന്ന് അന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു എന്നും ഷീല പറയുന്നു.
അതേ സമയം മലയാളത്തില്‍ നിന്നും തമിഴില്‍ എത്തിയ നയന്‍താരം അവിടെ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയിരുന്നു.
ഇപ്പോള്‍ ജവാന് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും എത്തിയിരിക്കുകയാണ് നടി. ഷാരൂഖിന്റെ നായികയായി ആണ് നയന്‍താര ജവാനില്‍ അഭിനയിക്കുന്നത്.