ബോളിവുഡിലെ പ്രമുഖ സംവിധായകരില്‍ ഒരാളാണ് സാജിദ് ഖാന്. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ചെയ്തിട്ടുള്ള അദ്ദേഹം ഹിന്ദി ബിഗ് ബോസ് സീസണ് 16ലെ മത്സരാര്‍ത്ഥിയും കൂടിയാണ്.
അതേ സമയം പലതവണ ലൈംഗികാരോപണങ്ങളില്‍ പെട്ടിട്ടുള്ള സംവിധായകന് കൂടിയാണ് സാജിദ് ഖാന്. പ്രമുഖ നടിമാരായ നടിമാരായ ഷെര്‍ലിന്‍ ചോപ്ര, കനിഷ്ക സോണി, റാണി ചാറ്റര്‍ജി എന്നിവര്‍ നേരത്തെ സാജിദ് ഖാന് എതിരെ ഗുരുതരമായ ലൈംഗികാരാപണങ്ങള് ഉന്നയിച്ച് എത്തിയിരുന്നു.
ഇപ്പോഴിതാ സാജിദ് ഖാന് എതിരെ വീണ്ടും ഒരു മീടു ആരോപണം കൂടി ഉയര്‍ന്നിരിക്കുകയാണ്. പ്രമുഖ ബോളിവുഡ് നടി ഷീല പ്രിയ സേത്തിയാണ് സാജിദ് ഖാന് എതിരെ രംഗത്തെത്തിയിരിക്കുന്നത്.
14വര്‍ഷം മുമ്പ് സാജിദ് ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ സംവിധായകന് ലൈംഗികോദ്ദേശ്യത്തോടെ പെരുമാറി എന്നാണ് ഷീല പ്രിയ സേത്തി പറയുന്നത്.
ആ കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹത്തിന്റെ ഉടന്‍ വരാനിരിക്കുന്ന പ്രോജ്ക്ടില്‍ അഭിനയിപ്പിക്കണം എന്ന് താന്‍ അഭ്യര്‍ത്ഥിച്ചിരുന്നു എന്നും അദ്ദേഹത്തിന്റെ പെരുമാറ്റരീതി തന്നെ അദ്ഭുത പെടുത്തിയെന്നും നടി പറയുന്നു.
അഞ്ച് മിനിട്ടോളം തുടര്‍ച്ചയായി അദ്ദേഹം തന്റെ സ്വകാര്യഭാഗങ്ങളിലേക്ക് നോക്കി കൊണ്ടിരുന്നു. നിങ്ങളുടെ സ്തനങ്ങള്‍ വേണ്ടത്ര വലുപ്പമില്ലാത്തത് ആണെന്നും മാറിടം വലുതാക്കാന്‍ ശസ്ത്രിക്രിയ ചെയ്യണം എന്നും സാജിദ് ഖാന് പറഞ്ഞു.
സ്തനങ്ങള്‍ വലുതാക്കാന്‍ കുറച്ച് എണ്ണകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു മാറിടം ദിവസവും മസാജ് ചെയ്യണം എന്നും എങ്കില്‍ മാത്രമേ തനിക്ക് ബോളിവുഡില്‍ അഭിനയിക്കാന്‍ സാധിക്കൂ എന്നും സാജിദ് ഖാന് പറഞ്ഞതായി ഷീല പ്രിയ സേത്തി വെളിപ്പെടുത്തുന്നു.
അതേ സമയം ഇപ്പോള്‍ ഹിന്ദി ബിഗ്ബോസില്‍ മത്സരാര്ഥിയാണ് സാജിദ് ഖാന്. മീടു ആരോപണ വിധേയനായ ഒരാളെ ബിഗ്ബോസ് മത്സരാര്‍ഥി ആക്കിയതിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഷോയുടെ അവതാരകനായ സല്മാന് ഖാന് എതിരെയും പ്രതിഷേധങ്ങളുമായി ആളുകള്‍ എത്തുന്നുണ്ട്.