ലോക്ക് ഡൗണ്‍ കാലത്ത് സിനിമാതാരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ലൈവുമായി സജീവമാണ്. എന്നാല്‍ ഇത്തരം ലൈവ് വരുമ്പോള്‍ ചിലര്‍ക്ക് അശ്ലീല കമന്റടിക്കാതെ ഇരിക്കപ്പൊറുതിയുണ്ടാവില്ല.
ഇത്തരത്തില്‍ നടി ശ്രീയ ശരണിന്റെ ഫേസ്ബുക്ക് ലൈവില്‍ അശ്ലീല കമന്റടിച്ച ആരാധകന് കിട്ടിയത് നല്ല ചുട്ട മറുപടിയാണ്. എന്നാല്‍ മറുപടി നല്‍കിയത് ശ്രീയയുടെ ഭര്‍ത്താവ് ആന്ദ്രേ കോഷീവ് ആണെന്നു മാത്രം.
ആരാധകന്റെ കമന്റിനുള്ള മറുപടി കേട്ട് കമന്റിട്ടയാള്‍ മാത്രമല്ല വായിച്ചവരെല്ലാം ഞെട്ടിപ്പോയി. ആന്ദ്രേയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു നടി ലൈവില്‍ എത്തിയത്.
ലൈവില്‍ ശ്രീയയ്ക്കൊപ്പം ഭര്‍ത്താവും ഉണ്ടായിരുന്നു.ശ്രീയ സംസാരം തുടര്‍ന്നു കൊണ്ടിരിക്കെ ഒരു ആരാധകന്‍ നടിയുടെ ശരീരഭാഗത്തെക്കുറിച്ച് അശ്ലീലകമന്റ് പോസ്റ്റ് ചെയ്യുകയായിരുന്നു.
ഈ കമന്റ് നടി വായിക്കാനിടയായി. അതുകേട്ടാണ് മറുപടിയുമായി ഭര്‍ത്താവ് ആന്ദ്രേ തന്നെ രംഗത്ത് എത്തിയത്. ‘ഞാന്‍ നിങ്ങളോട് യോജിക്കുന്നു. നിങ്ങള്‍ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്.
ആ ശരീരഭാഗത്തെക്കുറിച്ച് ഇനിയും കൂടുതല്‍ കമന്റുകള്‍ പോരട്ടെ. നിങ്ങളുടെ സ്നേഹം ഞങ്ങള്‍ പിന്തുണയ്ക്കുന്നു.’ഇങ്ങനെയായിരുന്നു ആന്ദ്രേയുടെ മറുപടി.
എന്നാല്‍ ഇത്തരത്തലൊരു മറുപടി മോശം കമന്റിട്ട ആരാധകന്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഭര്‍ത്താവിന്റെ മറുപടി കേട്ട് ആദ്യം ശ്രേയ ഒന്ന് അമ്പരന്നെങ്കിലും പിന്നീട് പൊട്ടിച്ചിരിയോടെ ആണ് അതിനെ ഏറ്റെടുത്തത്.
റഷ്യന്‍ സ്വദേശിയാണ് ആന്ദ്രേ അതിനിടെ, ഭര്‍ത്താവിന്റെ ആരോഗ്യത്തെക്കുറിച്ച് തിരക്കിയതിന് നന്ദിയുണ്ടെന്നും ഇപ്പോള്‍ ഒരു കുഴപ്പവുമില്ലെന്നും നടി പറഞ്ഞു.
കൊറോണ രോഗലക്ഷണങ്ങളുള്ള തന്റെ ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് നടി എഴുതിയ കുറിപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ആന്ദ്രേ ചുമയുമായി ആശുപത്രിയിലെത്തിയത്.
ആശുപത്രിയിലെത്തിയപ്പോള്‍ ഉടന്‍ സ്ഥലം വിട്ടോട്ടൂ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അല്ലെങ്കില്‍ ചിലപ്പോള്‍ അവിടെ നിന്നാവും പകരുകയെന്നും അവര്‍ പറഞ്ഞെന്ന് ശ്രീയ പറഞ്ഞു.
അങ്ങനെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. വെവ്വേറെ മുറികളില്‍ കിടന്നുറങ്ങുകയും പരസ്പരം അകലം പാലിക്കുകയും ചെയ്തുവെന്നും ശ്രീയ പറഞ്ഞു.
നാരങ്ങാ ജ്യൂസ് കഴിക്കുന്നതാണ് തന്റെ ഇപ്പോഴത്തെ ശീലമെന്നും രോഗത്തെ ഒരു പരിധിവരെ തടയാന്‍ ഇത് സഹായകമാകുമെന്നും ശ്രീയയ്ക്കുള്ള ലൈവ് വീഡിയോയില്‍ ആന്ദ്രേ പറഞ്ഞു.