അതീവ ഗ്ലാമറസ് രംഗങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് സോനാ ഹെയ്ഡന്‍. എന്തുകൊണ്ട് താന്‍ ഇഷ്ടമല്ലാഞ്ഞിട്ടു കൂടി ഇത്തരം രംഗത്തില്‍ മാത്രമഭിനയിക്കുന്ന നടിയായി എന്ന് ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് സോന.
സോനയുടെ വാക്കുകള്‍ ഇങ്ങനെ…വലിയ ബിസിനസുകാരനായ അച്ഛന്‍ പീറ്റര്‍ ഹെയ്ഡന്റെ ബിസിനസ് പരാജയപ്പെട്ടതോടെ കൂടി ഞങ്ങള്‍ വാടക വീട്ടിലേക്ക് മാറി. അനിയത്തിമാര്‍ ഉണ്ടായിരുന്നത് ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളെ കൂടുതല്‍ കടുപ്പമുള്ളത് ആക്കുകയും ചെയ്തു.
ചെന്നൈയില്‍ താരത്തിന്റെ വീടിരിക്കുന്ന തെരുവിലാണ് സംവിധായകന്‍ ചന്ദ്രശേഖരന്‍ സാറിന്റെ ബംഗ്ലാവ്. അതാണ് സിനിമയിലേക്ക് വരാനുള്ള കാരണം.
എട്ടില്‍ പഠിക്കുന്ന സമയത്ത് തന്നെ ചാന്‍സ് ചോദിച്ചു അച്ഛന്‍ എന്നെയും കൂട്ടി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. പത്തില്‍ പഠിക്കുന്ന സമയത്താണ് അമ്മയും അച്ഛനും വേര്‍പിരിയുന്നത്.
ആ സമയത്ത് ഞാന്‍ മാസം 350 രൂപ ശമ്പളം കിട്ടുന്ന ഒരു കടയില്‍ ജോലിക്ക് പോയിരുന്നു അതായിരുന്നു ആദ്യ കരിയര്‍ എന്നാണ് താരം പറയുന്നത്.
ജീവിതത്തിന്റെ പ്രാരാബ്ധത്തിന് ഇടയില്‍ പത്താംക്ലാസ് സുന്ദരമായി തോല്‍ക്കുകയും വീണ്ടും ചന്ദ്രശേഖരന്‍ സാറിന്റെ വാതില്ക്കല്‍ സിനിമയിലുള്ള അവസരത്തിനു വേണ്ടി കൈ നീട്ടുകയും ചെയ്തു.
അജിത്തിന്റെ പൂവെല്ലാം ഉന്‍വാസം ആയിരുന്നു ആദ്യ സിനിമ. തുടര്‍ന്ന് വിജയ്‌യുടെ ഷാജഹാനില്‍ ഒരു റോള്‍. പിന്നീട് ശിവര്‍ഷതികാരം. അതീവ ഗ്ലാമറസായി ഒരു ഗാനം. സിനിമ വന്‍ പരാജമായിരുന്നു എങ്കിലും അഭിനയിച്ച കുത്ത് പാട്ട് വന്‍ ഹിറ്റായി. അങ്ങനെ സോന ഗ്ലാമര്‍ സോന ആയി.
പിന്നെ ഞാന്‍ ആ കാറ്റഗറിയിലെ നടി ആയി തീര്‍ന്നു. സ്റ്റില്‍ ഫോട്ടഗ്രാഫര്‍മാര്‍ ഞാനറിയാതെ പകര്‍ത്തിയ എന്റെ ചിത്രങ്ങള്‍ ഗ്ലാമര്‍ പബ്ലിസിറ്റിക്കായി പോസ്റ്ററില്‍ നല്‍കി. എനിക്ക് കുടുംബം പുലര്‍ത്താന്‍ മറ്റ് വഴികള്‍ ഇല്ലായിരുന്നു. താരം പറയുന്നു.