നി​ങ്ങ​ൾ എ​ക്കാ​ല​ത്തെ​യും വ​ഞ്ച​ക​നാ​ണ്… ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഫ്രോ​ഡ്; ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ പ്ര​തി​ക​രി​ച്ച​തി​ന് പി​ന്നാ​ലെ വി​ശാ​ലി​നെ​തി​രേ ന​ടി ശ്രീ റെഡ്ഡി

ചെ​ന്നൈ: ഹേ​മ്മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നെ കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ അ​ന്യ​ഭാ​ഷ സി​നി​മാ മേ​ഖ​ല​യി​ലും സ​ജീ​വ​മാ​ണ്. ത​മി​ഴി​യി​ലും ഇ​ത്ത​ര​ത്തി​ൽ സ​മാ​ന​മാ​യി​ട്ടു​ള്ള അ​വ​സ്ഥ​ക​ൾ ഉ​ണ്ടാ​യി​രി​ക്കാ​മെ​ന്നും അ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ അ​റി​യു​വാ​നാ​യി ത​മി​ഴ് സി​നി​മാ മേ​ഖ​ല​യി​ലും ഇ​ത്ത​ര​ത്തി​ൽ ഒ​രു സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ന​ടി​ക​ർ സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ട​ൻ വി​ശാ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.

സി​നി​മാ മേ​ഖ​ല​യി​ൽ ആ​രെ​ങ്കി​ലും മോ​ശ​മാ​യി പെ​രു​മാ​റി​യാ​ൽ ചെ​രു​പ്പ് ഊ​രി അ​ടി​ക്ക​ണ​മെ​ന്നും വി​ശാ​ൽ പ്ര​തി​ക​രി​ച്ചു. വി​ശാ​ലി​ന്‍റെ ഈ ​പ്ര​തി​ക​ര​ണം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് താ​ര​ത്തെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്.

ഇ​പ്പോ​ഴി​താ വി​ശാ​ലി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി ശ്രീ ​റെ​ഡ്ഡി. നേ​ര​ത്തെ വി​ശാ​ലി​നെ​തി​രെ മീ ​ടൂ ആ​രോ​പ​ണ​വും ശ്രീ ​റെ​ഡ്ഡി ഉ​ന്ന​യി​ച്ചി​രു​ന്നു. സ്ത്രീ​ല​മ്പ​ട​നാ​യ അ​ങ്കി​ളേ, മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ സം​സാ​രി​ക്കു​മ്പോ​ൾ താ​ങ്ക​ളു​ടെ നാ​ക്ക് അ​ല്പം സൂ​ക്ഷി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കു​മെ​ന്നാ​ണ് ന​ടി പ​റ​ഞ്ഞ​ത്. എ​ക്സി​ലൂ​ടെ​യാ​ണ് ശ്രീ ​റെ​ഡ്ഡി പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ശ്രീ ​റെ​ഡ്ഡി എ​ക്സി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

‘സ്ത്രീ​ല​മ്പ​ട​നാ​യ ന​ര​ച്ച മു​ടി​യു​ള്ള അ​ങ്കി​ൾ, ഒ​രു സ്ത്രീ​യെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ നി​ങ്ങ​ളു​ടെ നാ​വ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൾ വ​ള​രെ ശ്ര​ദ്ധാ​ലു​വാ​യി​രി​ക്കു​മെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. നി​ങ്ങ​ൾ ഒ​രു സ്ത്രീ​യെ​ക്കു​റി​ച്ച് പ​റ​യു​ന്ന വൃ​ത്തി​ക്കെ​ട്ട ഭാ​ഷ, വി​റ​യ്ക്കു​ന്ന രീ​തി, ന​ല്ല വ്യ​ക്തി​ക​ൾ​ക്ക് നി​ങ്ങ​ൾ കാ​ര​ണം ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഇ​തെ​ല്ലാം എ​ല്ലാ​വ​ർ​ക്കും അ​റി​യാം…
നി​ങ്ങ​ൾ എ​ക്കാ​ല​ത്തെ​യും വ​ഞ്ച​ക​നാ​ണ്… ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഫ്രോ​ഡ്. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഒ​രു​പാ​ട് ഉ​ദാ​ഹ​ര​ണ​ങ്ങ​ളു​ണ്ട്. നി​ങ്ങ​ൾ ബ​ഹു​മാ​ന്യ​നാ​യ വ്യ​ക്തി​യാ​ണെ​ന്ന് ഞാ​ൻ ഒ​രി​ക്ക​ലും ക​രു​തു​ന്നി​ല്ല. ജീ​വി​ത​ത്തി​ൽ എ​ല്ലാ സ്ത്രീ​ക​ളും നി​ങ്ങ​ളെ വി​ട്ടു പോ​യ​ത് എ​ന്തു​കൊ​ണ്ട്??​നി​ങ്ങ​ളു​ടെ വി​വാ​ഹ നി​ശ്ച​യം മു​ട​ങ്ങി​പ്പോ​യ​ത് എ​ന്തു​കൊ​ണ്ട്??​അ​ടു​ത്ത ത​വ​ണ ഈ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം പ​റ​യൂ.. ഒ​രു സം​ഘ​ട​ന​യി​ൽ സ്ഥാ​ന​മു​ള്ള​ത് വ​ലി​യ കാ​ര്യ​മ​ല്ല, കു​റ​ച്ചെ​ങ്കി​ലും മ​ര്യാ​ദ​യു​ണ്ടോ…. ക​ർ​മ്മ​ഫ​ലം നി​ങ്ങ​ൾ​ക്ക് കി​ട്ടും. എ​ന്‍റെ ക​യ്യി​ൽ ധാ​രാ​ളം ചെ​രു​പ്പു​ക​ൾ ഉ​ണ്ട്. ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ അ​റി​യി​ക്കൂ.

പോസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment