സൗന്ദര്യം നിലനിര്‍ത്താന്‍ ഏതറ്റംവരെയും പോകുന്നവരാണ് സിനിമാതാരങ്ങള്‍ എന്ന് പൊതുവേ പറയാറുണ്ട്. മേക്കപ്പിന് പുറമേ ഭംഗി കുറവെന്ന് തോന്നുന്ന ഭാഗങ്ങളും അതുപോലെതന്നെ എന്തെങ്കിലും പോരായ്മയുള്ള ഭാഗങ്ങളും പ്ലാസ്റ്റിക് സര്‍ജറി പോലുള്ള ശസ്ത്രക്രിയകള്‍ ഉപയോഗിച്ചുകൊണ്ട് മാറ്റം വരുത്തുകയാണ് പതിവ്. സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍ നടത്തി സൗന്ദര്യം അപ്പാടെ നഷ്ടപ്പെട്ട നിരവധിയാളുകളെക്കുറിച്ച് പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇപ്പോഴിതാ നടി ശ്രീദേവിയുടെ പുതിയ ലുക്ക് സിനിമാലോകത്ത് ചര്‍ച്ചയായിരിക്കുന്നു. നടി ചുണ്ടില്‍ ശസ്ത്രക്രിയ നടത്തിയതില്‍ എന്തോ തകരാറ് പറ്റിയെന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം സംവിധായകന്‍ അനുരാഗ് കശ്യപ് സംഘടിപ്പിച്ച ചടങ്ങില്‍ ശ്രീദേവിയും ഭര്‍ത്താവ് ബോണി കപൂറും എത്തിയിരുന്നു.
അതിനിടെയാണ് പാപ്പരാസികള്‍ ശ്രീദേവിയുടെ ലുക്ക് ശ്രദ്ധിക്കുന്നത്. ചുണ്ടില്‍ കാര്യമായ തകരാറ് സംഭവിച്ചിരിക്കുന്നു. ഇക്കാര്യം മാധ്യമങ്ങള്‍ തന്നെ വേറൊരവസരത്തില്‍ ശ്രീദേവിയോട് ചോദിക്കുകയും ചെയ്തിരുന്നു. താനൊരു സിസ്റ്റമാറ്റിക് ലൈഫ് ആണ് നയിക്കുന്നതെന്നും ആരോഗ്യം നന്നായി കാത്തുസൂക്ഷിക്കുന്ന ആളാണെന്നുമാണ് അന്ന് ശ്രീദേവി പറഞ്ഞത്. പവര്‍ യോഗ, ആഴ്ചയില്‍ നാല് ദിവസം ടെന്നിസ്, ഡയറ്റ്, ജങ്ക് ഫുഡ് പൂര്‍ണമായും ഒഴിവാക്കും, മധുരപലഹാരങ്ങള്‍ ഇല്ല.
ഇതൊക്കെ തന്റെ ലുക്കില്‍ മാറ്റം വരുത്തുന്നുണ്ടെന്നും പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും ശ്രീദേവി പറഞ്ഞു. എന്നാല്‍ പുതിയ ചിത്രങ്ങളും വീഡിയോയും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ശ്രീദേവി സര്‍ജറി നടത്തിയെന്നും അവരുടെ ചുണ്ടിന് കാര്യമായ മാറ്റം സംഭവിച്ചെന്നുമാണ് പുതിയ വീഡിയോ പുറത്തുവന്നതോടെ ശ്രീദേവിയുടെ ആരാധകരടക്കമുള്ളവര്‍ പറയുന്നത്. പഴയ ഫോട്ടോയുമായി താരതമ്യം ചെയ്യുമ്പോള്‍ അത് വ്യക്തമായി മനസിലാക്കാമെന്നുമാണ് അവര്‍ പറയുന്നത്.