മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശ്രീജ ചന്ദ്രന്. സിനിമകളിലും വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളിലൂടെയാണ് ശ്രീജ പ്രേക്ഷകരുടെ മനസ്സില്‍ കയറിക്കൂടിയത്.
തുടക്കത്തില്‍ മലയാളത്തിലായിരുന്നു സജീവമായിരുന്നതെങ്കിലും പതിയെ മലയാളം ഉപേക്ഷിച്ച് ശ്രീജ തമിഴിലേക്ക് പൂര്‍ണമായും മാറുകയായിരുന്നു. ഇപ്പോള്‍ തമിഴ് സീരിയലുകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശ്രീജ തന്റെ ദാമ്പത്യത്തെകുറിച്ച് വെളിപ്പെടുത്തിയിരിക്കയാണ്.
രഹസ്യമായിട്ടായിരുന്നു തന്റെ വിവാഹമെന്നും നടി വ്യക്തമാക്കി. ബാലചന്ദ്രമേനോന് അവതരിപ്പിച്ച നടിയായിരുന്നു ശ്രീജ ചന്ദ്രന് കൃഷ്ണ ഗോപാല്‍ കൃഷ്ണ എന്ന സിനിമയില്‍ രാധയായിട്ടാണ് ശ്രീജ എത്തിയത്.
സഹോദരന് സഹദേവന്, വടക്കുംനാഥന്, ഭാര്‍ഗവചരിതം എന്നിങ്ങനെ ഏതാനും സിനിമകള്‍ വേഷമിട്ട ശ്രീജയ്ക്ക് സിനിമയില്‍ പിന്നീട് അത്ര വേഷങ്ങള്‍ കിട്ടിയില്ലെങ്കിലും സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. കൂടെ അഭിനയിച്ച ആളെത്തന്നെയാണ് ശ്രീജ ഭര്‍ത്താവായി തിരഞ്ഞെടുത്തത്. വളരെ രഹസ്യമായിട്ടായിരുന്നു തങ്ങളുടെ വിവാഹം എന്നാണ് ശ്രീജ വെളിപ്പെടുത്തിയിരിക്കുന്നത്.
തമിഴ് ടെലിവിഷന്‍ താരം സെന്തിലിന്റെ ഭാര്യയാണ് ശ്രീജ ഇപ്പോള്‍. അഭിനയിക്കാന്‍ ഇനി ഇല്ലെന്ന തീരുമാനവും ശ്രീജ പങ്കുവെക്കുന്നു, അഥവാ അഭിനയിക്കേണ്ടി വന്നാല്‍ അത് ഭര്‍ത്താവിന്റെ കൂടെ മാത്രമായിരിക്കും. അതേസമയം ശ്രീജ ജീവിതത്തില്‍ വന്നശേഷം എല്ലാകാര്യങ്ങള്‍ക്കും മാറ്റം വന്നതായി ആണ് സെന്തില്‍ പറയുന്നത്.
ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞുവന്നാല്‍ മുഖത്തെ മേക്കപ്പ് ഒക്കെ ശ്രീജ ആണ് മാറ്റിത്തരുന്നത്, താന്‍ ഇന്ന് ഗ്ലാമര്‍ ആയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് എല്ലാം ശ്രീജയ്ക്ക് ആണെന്നും സെന്തില്‍ പറയുന്നു. തിരുപ്പതിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. രഹസ്യമായി നടത്തിയ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്.