മലയാളികളുടെ ഇഷ്ടനടിയാണ് ശ്രീലക്ഷ്മി. തൊണ്ണൂറുകളില്‍ സിനിമയിലെത്തിയ നടി അക്കാലത്ത് പ്രമുഖ നടന്മാരുടെ സിനിമകളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു.
പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നടി ഇപ്പോള്‍ വീണ്ടും സിനിമയിലും സീരിയലിലും സജീവമാണ്.
ഇപ്പോഴിതാ തന്റെ ഇളയമകനെക്കുറിച്ചും അഭിനയത്തില്‍ തിരിച്ചെത്തിയതിനെക്കുറിച്ചും താരം മനസ്സുതുറക്കുകയാണ് ശ്രീലക്ഷ്മി.
തന്റെ ഇളയമകന് ഒരു സ്പെഷ്യല്‍ ചൈല്ഡാണെന്നാണ് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത്.
ശ്രീലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ…കഴിഞ്ഞ ആറ് വര്‍ഷമായിട്ട് സന്തോഷവും സംതൃപ്തിയും നല്‍കുന്നത് സിനിമാ അഭിനയം തന്നെയാണ്.
മോന്റെ കാര്യങ്ങളും മറ്റെല്ലാ ഉത്തരവാദിത്തങ്ങളും വരുമ്പോള്‍ മാനസികമായി തകര്‍ന്ന് പോകും. ആ സമയത്ത് ആശ്വാസം തരുന്നത് നൃത്തവും അഭിനയവുമാണ്.
സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്നതിന്റെ സന്തോഷം മറ്റെന്ത് ചെയ്താലും കിട്ടില്ല. ജീവിതത്തില്‍ പലതരം പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്.
ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. ഇങ്ങനെയുള്ള കുഞ്ഞിനെ ഇട്ടിട്ട് അഭിനയിക്കാന്‍ നടക്കുന്നു എന്ന് കുറ്റപ്പെടുത്തിയവരുണ്ട്.
അതൊന്നും ഞാന്‍ ഗൗനിക്കുന്നില്ല. എന്റെ ഉത്തരവാദിത്തങ്ങള്‍ തീര്‍ത്തിട്ടാണ് അഭിനയിക്കാന്‍ പോകുന്നത്, ഒരിക്കലും ഞാന്‍ എന്റെ മക്കളെ തനിച്ചാക്കിയിട്ടില്ല.
എനിക്ക് ഇങ്ങനെ ഒരു മകനുണ്ടാവുമെന്ന് വിചാരിച്ചതേയില്ല. അവന് വന്നപ്പോള്‍ പലതും എനിക്ക് ത്യജിക്കേണ്ടി വന്നു. കുടുംബത്തില്‍ ഒരമ്മയ്ക്ക് മാത്രമേ അതിനു കഴിയൂ.
ഇപ്പോള്‍ ചെറിയ മോന് 19 വയസ്സായി. എന്റെ അവസാന ശ്വാസം വരെ അവനെ നന്നായി നോക്കണം. എന്റെ ശ്വാസം നിലച്ചാല്‍ അവനെ ആരുനോക്കുമെന്ന് ചിന്തിക്കാറുണ്ട്. എനിക്ക് മക്കള്‍ കഴിഞ്ഞേ എന്തും ഉള്ളൂ… ശ്രീലക്ഷ്മി പറയുന്നു.