കാസ്റ്റിംഗ് കൗച്ച് സിനിമ മേഖലകളില്‍ സര്‍വ സാധാരണമാണെന്നതിന്റെ വാര്‍ത്തകള്‍ നമ്മള് ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്.
അടുത്തിടെ പ്രമുഖ നിര്‍മാതാവിനെതിരേ യുവനടി പീഡനാരോപണം ഉന്നയിച്ച് രംഗത്തെത്തിയത് ഇതിന്റെ ബാക്കിപത്രമായിരുന്നു.
സൂപ്പര്‍ താരങ്ങളുള്‍പ്പെടെ പലരും ഇതിനോടകം മീടു ആരോപണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്.
പലരും ആരോപണങ്ങള്‍ ഉന്നയിക്കാറ് ഉണ്ടെങ്കിലും പേര് വെളിപ്പെടുത്താന്‍ തയ്യാറാകാറില്ല.
നടി ശ്രീലേഖ മിത്രയാണ് ഇപ്പോള്‍ പ്രമുഖ നടനെതിരേ മീടു ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. ബംഗാളി സിനിമകളിലും മറ്റു ഭാഷാ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിച്ച നടിയാണ് ശ്രീലേഖ മിത്ര.
ആദ്യ കാലത്തു മുന്‍നിര നടിയായിരുന്ന ശ്രീലേഖ ഇപ്പോള്‍ അമ്മ വേഷങ്ങളിലാണ് തിളങ്ങി നില്‍ക്കുന്നത്.
അടുത്തിടെ നടി ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.
സിനിമാ മേഖലയില്‍ സ്ത്രീ ചൂഷങ്ങള്ക്കു ഒരു കുറവും ഇല്ല. ഏതൊരു ഭാഷയിലും ഇത് പതിവ് ആണ്. അത്തരത്തില്‍ ഞാനും ഇതേ സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് എന്നാണ് നടി അവതാരകന് മീടുവിനെ കുറിച്ച് ചോദിച്ച ചോദ്യത്തിന് നടി കൊടുത്ത മറുപടി.
തന്റെ സിനിമാ ജീവിതത്തില്‍ ആരംഭ ഘട്ടത്തില്‍ മലയാളത്തിലെ ഒരു സിനിമയില്‍ സെറ്റില്‍ ചെന്നപ്പോള്‍ ആ സമയത്തെ ഒരു പ്രമുഖ നടന് തന്നോട് കൂടെ കിടക്കുവാനും, കിടന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാമെന്നും പറയുകയുണ്ടായി.
ഇക്കാര്യം എന്റെ സുഹൃത്തുകൂടിയായ സംവിധായകനോട് പറഞ്ഞപ്പോള്‍ കുറച്ചൊക്കെ വിട്ടുവീഴ്ച്ച ചെയ്യുന്നത് നല്ലതാണ് എന്നായിരുന്നു അയാളുടെ മറുപടി എന്നും നടി പറയുന്നു.
നടിയുടെ വാക്കുകള്‍ ഇങ്ങനെ… എല്ലാം സിനിമ മേഖലയിലും ഇത്തരം അവസ്ഥകള്‍ നടിമാര്‍ക്ക് ഉണ്ടാകാറുണ്ട്. മലയാളം ഇന്‍ഡസ്ട്രിയല്‍ തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ അവസരം ലഭിച്ചെന്നും, ഒരു നൃത്ത രംഗത്തിനായി സൈറ്റില്‍ ചെന്നപ്പോള്‍ ആ സമയത്തെ ഒരു പ്രമുഖ നടന് തന്നോട് കൂടെ കിടന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ തരാമെന്ന് പറഞ്ഞെന്നും താരം പറഞ്ഞു.
ഈ കാര്യം നടന്റെ സുഹൃത്ത് കൂടെയായ സംവിധായകനെ അറിയിച്ചപ്പോള്‍ കുറച്ചൊക്കെ വിട്ടു വീഴ്ച ചെയ്യണമെന്നും അറിയിച്ചു അതിന് പിന്നാലെ ആ സിനിമയിലെ നൃത്ത രംഗം മുഴുവിപ്പിക്കാതെ ഫീല്‍ഡ് വിട്ടെന്നും താരം പറയുന്നു. ഏതായാലും നടിയുടെ തുറന്നു പറച്ചില് വീണ്ടും വൈറലായി മാറുകയാണ്.