ജയറാം-രാജസേനന് കൂട്ടുകെട്ടില് പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു കൊട്ടാരംവീട്ടില് അപ്പൂട്ടന്. ഈ സിനിമയില് ജയറാമിന്റെ നായികയായി എത്തയത് കന്നഡ നടി ശ്രുതിയായിരുന്നു.
നായികാ പ്രാധാന്യമുള്ള ചിത്രമായിരുന്നു കൊട്ടാരം വീട്ടിലെ അപ്പൂട്ടന്. അതുകൊണ്ട് തന്നെ മലയാളത്തില് വേറെയും ഒരുപാട് സിനിമകള് ചെയ്തപ്പോഴും ശ്രുതി അറിയപ്പെട്ടത് അപ്പൂട്ടന്റെ അമ്പിളിയായി തന്നെയാണ്.
ഈ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ മമ്മൂട്ടിയൊടൊപ്പം ഒരാള് മാത്രം, ഇലവംകോട് ദേശം, സ്വന്തം മാളവിക, സിഐ മഹാദേവന് അഞ്ചടി നാലിഞ്ച്, ബെന് ജോണ്സണ്, മാണിക്യം, ശ്യാമം, സൈറ എന്നീ ചിത്രങ്ങളില് ശ്രുതി അഭിനയിച്ചു.
കന്നടയില് നൂറോളം സിനിമകളിലും ചില ടിവി സീരിയലുകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. അതേസമയം തുടര്ച്ചയായി കുറേ ചിത്രങ്ങള് പരാജയമായതിനെ തുടര്ന്ന് താരം സിനിമയില് നിന്നും വലിയ ഒരു ഇടവേളയെടുത്തു.
സിനിമയ്ക്ക് പുറമെ ശ്രുതിയുടെ ജീവിതവും വലിയ പരാജയമായിരുന്നു. സംവിധായകന് എസ് മഹേന്ദ്രനെ ആയിരുന്നു താരം ആദ്യം വിവാഹം കഴിച്ചത്.
എന്നാല് മഹേന്ദ്രന്റെ സ്വഭാവരീതികള് നടിയ്ക്ക് ബുദ്ധിമുട്ടായി മാറി. അയാള് താരത്തെ കര്ശനമായി പല കാര്യങ്ങളിലും നിയന്ത്രിക്കാന് തുടങ്ങിയതോടെ ഈ ബന്ധം വേര്പിരിയലില് അവസാനിച്ചു. വിവാഹ മോചനത്തിന് ശേഷവും താരത്തെ പ്രശ്നങ്ങള് വേട്ടയാടി.
പിന്നീട് 2013ല് ശ്രുതി വീണ്ടും വിവാഹിത ആയി. പത്രപ്രവര്ത്തകനും എഴുത്തുകാരനുമായ ചന്ദ്രചൂഢന് ആയിരുന്നു വരന്.
ചന്ദ്രചൂഢനെ ശ്രുതി രണ്ടാം വിവാഹം ചെയ്തപ്പോള് ഈ ബന്ധത്തിന് എതിരെ ആദ്യ ഭര്ത്താവ് മഹേന്ദ്രന് രംഗത്ത് എത്തിയിരുന്നു.
ഇപ്പോഴിതാ ശ്രുതിയുടെ ഒരു ഫോട്ടോയാണ് ഇപ്പോള് വൈറല് ആവുന്നത്. പണ്ടത്തെ മുഖത്തെ ആ കുട്ടിത്തം ഒക്കെ പോയല്ലോ എന്നാണ് ഇപ്പോള് മലയാളികള് പറയുന്നത്.
വയസ്സായ പോലെ തോന്നുന്നു എന്നാണ് ഇപ്പോള് പ്രേക്ഷകര് പറഞ്ഞു വിലപിക്കുന്നത്. അതേസമയം മനുഷ്യരായാല് വയസ്സ് ആകും എന്നാണ് ഇപ്പോള് ഇവരോട് മലയാളികള് തന്നെ പറയുന്നത്.
എന്നാല് ഇതിനിടെ രണ്ടാമത്തെ ദാമ്പത്യ ജീവിതത്തിലും പല പ്രശ്നങ്ങള് നേരിടേണ്ടി വന്നു അധികം വൈകാതെ ആ ബന്ധവും അവസാനിച്ചു.
ആദ്യ ഭാര്യ മഞ്ജുളയുമായി വിവാഹ മോചനം നേടാതെയായിരുന്നു ചക്രവര്ത്തി ശ്രുതിയെ വിവാഹം ചെയ്തത് എന്ന വാര്ത്തകള് എത്തി.
വിവാഹിതന് ആണ് എന്നും അതിലുപരി ഒരു കുഞ്ഞിന്റെ അച്ഛന് ആണ് എന്നുമുള്ള ബന്ധം ശ്രുതിയെ അറിയിക്കാതെ ആണ് ചക്രവര്ത്തി അവരെ വിവാഹം കഴിച്ചത്. സത്യങ്ങള് മനസിലാക്കിയ ശ്രുതി ബന്ധം പിരിയുകയായിരുന്നു.
അതിനു പിന്നാലെ ചക്രവര്ത്തിയുടെ ഭാര്യ മഞ്ജുള കോടതിയില് എത്തിയതോടെ ആ വിവാഹ ബന്ധം നിയമപരമായി വേര്പെടുത്താത്തതിനാല് ശ്രുതിയുമായുള്ള ചക്രവര്ത്തിയുടെ കല്യാണം കോടതിയും അസാധുവാക്കി.
1989ല് പുറത്തിറങ്ങിയ സ്വന്തമെന്ന് കരുതി എന്ന മലയാള ചിത്രത്തില് ബാലതാമായിട്ടാണ് കര്ണാടക കാരിയായ ശ്രുതി അഭിനയത്തില് അരങ്ങേറ്റം കുറിച്ചത്.
പിന്നീട് നായകയായി കൊട്ടാരം വീട്ടിലെ അപ്പൂട്ടന് കൂടാതെ ഒരാള് മാത്രം, ഇലവംകോട് ദേശം, സ്വന്തം മാളവിക, സിഐ മഹാദേവന് അഞ്ചടി നാലിഞ്ച്, ബെന് ജോണ്സണ്, മാണിക്യം, ശ്യാമം, സൈറ എന്നീ ചിത്രങ്ങളില് അഭിനയിച്ചു.
എന്നാലും ശ്രദ്ധിക്കപ്പെട്ടത് കൊട്ടാരം വീട്ടിലെ അപ്പൂട്ടന്റെ ഡോ. അമ്പിളി മാത്രമാണ്. കന്നടയില് നൂറോളം സിനിമകളിലും ചില ടിവി സീരിയലുകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.
തൊണ്ണൂറുകളില് കന്നട സിനിമയിലെ പ്രമുഖ നായികമാരില് ഒരാളായിരുന്ന ശ്രുതി മികച്ച നടിയ്ക്കുള്ള മൂന്ന് കര്ണാടക സംസ്ഥാന പുരസ്കാരവും നാല് ഫിലിം ഫെയര് പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
അതേ സമയം മലയാളത്തില് സത്യന് അന്തിക്കാട് സംവിധാനം നിര്വഹിച്ച ഒരാള് മാത്രം എന്ന സിനിമയില് മമ്മൂട്ടിയുടെ നായികയായും ശ്രുതി മികച്ച പ്രകടനം കാഴ്ച വച്ചു.
കന്നഡക്കാരിയായിരുന്ന മലയാളിയുടെ പ്രിയപ്പെട്ട ശ്രുതിയുടെ യഥാര്ത്ഥ പേര് പ്രയദര്ശിനി എന്ന് ആണ്. അഭിനയ ജീവിതത്തില് നിന്നും ഒരു ഇടവേളയെടുത്ത് താരം രാഷ്ട്രീയ രംഗത്തേക്ക് ചേക്കേറിയിരുന്നു.
ബിജെപി വനിതാ വിംങ് ചീഫ് സെക്രട്ടറി ആയി സ്ഥാനം ഏറ്റു. ഇപ്പോഴും ബിജെപി നേതാവായി സജീവ രാഷ്ട്രയത്തില് നിറഞ്ഞു നില്ക്കുകയാണ് താരം.