ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ വാനമ്പാടിയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ കയറിപ്പറ്റിയ നടിയാണ് സുചിത്ര നായര്‍. വാനമ്പാടി സീരിയലില്‍ ഒരു കുട്ടിയുടെ അമ്മ വേഷത്തിലാണ് സുചിത്ര തകര്‍ത്തഭിനയിച്ചതെങ്കിലും താരം ഇതുവരെ വിവാഹിതയായിട്ടില്ല. മുമ്പ് തന്റെ പ്രണയത്തെക്കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തല്‍ ഇപ്പോള്‍ വീണ്ടും വൈറലാകുകയാണ്.
നൃത്തത്തിലൂടെയാണ് തിരുവനന്തപുരം സ്വദേശിനിയായ സുചിത്ര സീരിയലില്‍ എത്തപ്പെട്ടത്. തുടക്കക്കാരിയെന്ന യാതൊരു പ്രശ്നങ്ങളുമില്ലാത്ത മികച്ച അഭിനയമാണ് സുചിത്ര കാഴ്ച വയ്ക്കുന്നത്. അതിനാല്‍ തന്നെ ഒട്ടെറെ ആരാധകരും നടിക്ക് ഉണ്ട്. സീരിയലില്‍ വില്ലത്തിയാണെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ താന്‍ ഒരു പാവമാണെന്ന് സുചിത്ര പറയുന്നു.
ഒറ്റയ്ക്ക് എവിടെയും പോകാനുള്ള ധൈര്യം പോലും തനിക്കില്ലെന്നാണ് സുചിത്ര പറയുന്നത്. എന്നാല്‍ നടി ഇതുവരെയും കല്യാണം കഴിക്കാത്തത് എന്തെന്ന ചോദ്യം ആരാധകര്‍ ചോദിക്കാറുണ്ട്. ഒരു അഭിമുഖത്തില്‍ തന്റെ പ്രണയജീവിതത്തിന് സംഭവിച്ചത് എന്തെന്ന് നടി വെളിപ്പെടുത്തിയിരുന്നു.
പ്രണയം ഉണ്ടായിരുന്നുവെന്നും ഇപ്പോഴും താന്‍ പ്രണയിക്കുന്നുവെന്നും നടി പറയുന്നു. പ്രണയം ഇല്ലെന്നു പറയുന്നവര്‍ കള്ളന്മാരാണെന്നും തന്റെ ആദ്യ പ്രണയം ഡാന്‍സിനോടായിരുന്നുവെന്നും സുചിത്ര വ്യക്തമാക്കുന്നു.
തന്നെ ചിലര്‍ പ്രണയിച്ച ശേഷം പറ്റിച്ചു പോയിട്ടുണ്ടെന്നും മറ്റു ചിലരെ താന്‍ പറ്റിച്ചിട്ടുണ്ടെന്നും താരം പറയുന്നു. ”വീട്ടില്‍ പ്രണയത്തെപ്പറ്റി അറിഞ്ഞ സമയത്ത് നല്ല പുകിലൊക്കെ ഉണ്ടായിട്ടുണ്ട്. വളരെ ആത്മാര്‍ത്ഥമായി പ്രണയിക്കാന്‍ ആഗ്രഹമുള്ള ഒരാളാണ് ഞാന്‍. എന്ത് കൊണ്ടാണ് എന്റെ പ്രണയം ഇങ്ങനെ ആകുന്നതെന്ന് അറിയില്ല” താരം പറയുന്നു.
തന്നെ അറിയുന്ന ഒരാള്‍ ജീവിതത്തില്‍ വരണം എന്ന് ആഗ്രഹമുണ്ട്. ചില്ലു കൂട്ടില്‍ ഇട്ടു വയ്ക്കാത്ത ഒരാള്‍ ആകണം അതെന്ന് ആഗ്രഹമുണ്ട്. അതേ സമയം ഒട്ടെറെ വിവാഹാലോചനകള്‍ വരുന്നുണ്ടെന്നും എന്നാല്‍ അവരുടെ ഡിമാന്റുകള്‍ അഗീകരിക്കാന്‍ വയ്യാത്തത് കൊണ്ടാണ് വിവാഹം വൈകുന്നതെന്നും നേരത്തെ നടി പറഞ്ഞിരുന്നു.
പല ആലോചനകളും ഓക്കെയായി പിന്നീട് സംസാരിക്കുമ്പോള്‍ വിവാഹ ശേഷം അഭിനയം നിര്‍ത്തണം, ഡാന്‍സ് ഉപേക്ഷിക്കണമെന്നൊക്കെ ഡിമാന്റ് വയ്ക്കുന്നതിനാല്‍ ആലോചന ഉപേക്ഷിക്കുകയാണെന്നും സുചിത്ര പറയുന്നു.
താന്‍ ജീവിതത്തില്‍ ഏറ്റെവും സന്തോഷിക്കുന്നത് നൃത്തം ചെയ്യുമ്പോഴാണെന്നും ആരാധനയോടെ ഞാന്‍ ചെയ്യുന്ന കലയെ ഉപേക്ഷിക്കാന്‍ വയ്യാത്തതാണ് കല്യാണം വൈകാന്‍ കാരണമെന്നുമാണ് സുചിത്ര വെളിപ്പെടുത്തുന്നത്.