തന്റെ ജീവിത പങ്കാളിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി നടി സ്വാസിക വിജയ്. ബദ്രിനാഥ് കൃഷ്ണനാണ് സ്വാസികയുടെ പങ്കാളി. ഇദ്ദേഹം നടനും എഴുത്തുകാരനുമാണ്. ബദ്രിനാഥിനൊപ്പമുള്ള ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
ഇത്തവണത്തെ മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വാസികയ്ക്കായിരുന്നു ലഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു പുരസ്‌കാര ദാനം. വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം.
ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി അഭിനയ മേഖലയിലുള്ള തനിക്ക് ഈ പുരസ്‌കാര നേട്ടം വലിയ പ്രചോദനമാണെന്ന് സ്വാസിക വ്യക്തമാക്കിയിരുന്നു. പോയിന്റ് വണ്‍, സെലിബ്രേഷന്‍ എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍. എന്തായാലും ഏറെ കാത്തിരുന്ന ആളെ കിട്ടിയ സന്തോഷത്തിലാണ് ആരാധകര്‍.
https://www.instagram.com/p/CKyHnjGMscP/?utm_source=ig_embed